Tuesday, 01 Oct, 8.40 pm Big News Live

ലേറ്റസ്റ്റ് ന്യൂസ്‌
വാഹനം കടന്നുപോകുന്നതിനിടെ പാലം തകര്‍ന്നുവീണു; മത്സ്യത്തൊഴിലാളികളെ കാണാതായി, സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

തായ്‌പേ: വാഹനം കടന്നുപോകുന്നതിനിടെ പാലം തകര്‍ന്നുവീണു. തായ്‌വാനിലെ 460 അടി നീളമുള്ള (140 മീറ്റര്‍) പാലമാണ് അപ്രതീക്ഷിതമായി തകര്‍ന്നുവീണത്. താഴെയുണ്ടായിരുന്ന മീന്‍പിടുത്ത ബോട്ടുകള്‍ക്ക് മുകളിലാണ് പാലം വീണത്. ആറോളം പേരെ കാണാതായി. 12 ഓളം പേര്‍ക്ക് പരിക്കേറ്റു.

തായ്‌വാനിലെ നാന്‍ഫാങ്കോയിലാണ് അപകടമുണ്ടായത്. ചൊവ്വാഴ്ച രാവിലെയാണ് പുറത്തുവന്നു. പാലത്തിലൂടെ ടാങ്കര്‍ ലോറി കടന്നു പോകുന്നതിനിടെയാണ് പാലം തകര്‍ന്ന് വീഴുന്നത്. സംഭവത്തിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.

പരിക്കേറ്റവര്‍ ഫിലിപ്പീന്‍ സ്വദേശികളാണ്. മൂന്ന് പേര്‍ ഇന്തോനേഷ്യയില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികളുമാണ്. ബാക്കിയുള്ള മൂന്ന് പേര്‍ തായ്‌വാന്‍ സ്വദേശികളാണ്. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. പ്രദേശത്ത് ആറ് പേരെ കാണാതായിട്ടുണ്ടെന്നും ഇവര്‍ അപകടത്തില്‍പ്പെട്ടിരിക്കാമെന്നുമാണ് കരുതുന്നത്.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Bignewslive
Top