Monday, 10 Aug, 8.38 am Brave India News

അന്താരാഷ്ട്രം
13-ാമ​ത്​ ശ്രീ​ല​ങ്ക​ന്‍ പ്ര​ധാ​ന​മ​ന്ത്രി​യാ​യി മ​ഹീ​ന്ദ രാ​ജ​പ​ക്​​സ ചു​മ​ത​ല​യേ​റ്റു

ശ്രീ​ല​ങ്ക​യു​ടെ 13-ാമ​ത്​ പ്ര​ധാ​ന​മ​ന്ത്രി​യാ​യി മു​ന്‍ പ്ര​സി​ഡ​ന്‍​റ്​ മ​ഹീ​ന്ദ രാ​ജ​പ​ക്​​സ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്​​തു. കെ​ല​നി​യ​യി​ലെ നൂ​റ്റാ​ണ്ടു​ക​ള്‍ പ​ഴ​ക്ക​മു​ള്ള രാ​ജ​മ​ഹ വി​ഹാ​ര​യ ബു​ദ്ധ​ക്ഷേ​ത്ര​ത്തി​ല്‍ ഞാ​യ​റാ​ഴ്​​ച രാ​വി​ലെ ഒ​മ്ബ​ത​ര​ക്കാ​യി​രു​ന്നു ച​ട​ങ്ങ്.

ഇ​ള​യ സ​ഹോ​ദ​ര​നും ശ്രീ​ല​ങ്ക​ന്‍​ പ്ര​സി​ഡ​ന്‍​റു​മാ​യ ഗോ​ട​ബ​യ രാ​ജ​പ​ക്​​സ സ​ത്യ​പ്ര​തി​ജ്ഞ ച​ട​ങ്ങ്ിന് നേതൃത്വം നല്‍കി.

ശ്രീ​ല​ങ്ക പീ​പ്​​ള്‍​സ്​ പാ​ര്‍​ട്ടിനേ​താ​വായാ​യ 74കാ​ര​ന്‍ മ​ഹീ​ന്ദ നാ​ലാം ത​വ​ണ​യാ​ണ്​ പ്ര​ധാ​ന​മ​ന്ത്രി പ​ദ​മേ​റു​ന്ന​ത്. പാ​ര്‍​ല​മെന്‍റ​റി രാ​ഷ്​​ട്രീ​യ​ത്തി​ല്‍ 50 വ​ര്‍​ഷം തി​ക​ച്ച​തിന്റെ വാ​ര്‍​ഷി​കം ക​ഴി​ഞ്ഞ ജൂ​ലൈ​യി​ലാ​യി​രു​ന്നു. 1970-ല്‍ 24ാം ​വ​യ​സ്സി​ലാ​ണ്​ ആ​ദ്യ​മാ​യി ശ്രീ​ല​ങ്ക​ന്‍ പാ​ര്‍​ല​മെന്‍റം​ഗ​മാ​കു​ന്ന​ത്.

രണ്ടു തവണ പ്രസിഡന്റായിരുന്ന മഹിന്ദ 50 വര്‍ഷമായി ശ്രീലങ്കന്‍ രാഷ്ട്രീയത്തില്‍ നിര്‍ണായക ശക്തിയാണ്.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Brave India News
Top