Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ആരും എടുത്തില്ലെങ്കില്‍ നിന്നെ ഞാൻ തിരിച്ചെടുക്കുമായിരുന്നു; ധോണിയുമായുള്ള ആ വൈകാരിക കൂടിക്കാഴ്ചയെക്കുറിച്ച്‌ വെളിപ്പെടുത്തലുമായി യുവ താരം

ആരും എടുത്തില്ലെങ്കില്‍ നിന്നെ ഞാൻ തിരിച്ചെടുക്കുമായിരുന്നു; ധോണിയുമായുള്ള ആ വൈകാരിക കൂടിക്കാഴ്ചയെക്കുറിച്ച്‌ വെളിപ്പെടുത്തലുമായി യുവ താരം

Brave India News 1 week ago

ചെന്നൈ സൂപ്പർ കിംഗ്‌സില്‍ നിന്ന് ഒഴിവാക്കപ്പെട്ടതിന് പിന്നാലെ മുൻ നായകൻ എം.എസ്. ധോണി തന്നോട് സംസാരിച്ച മനസ്സ് തുറക്കുന്ന വാക്കുകള്‍ വെളിപ്പെടുത്തി മുൻ സിഎസ്‌കെ വിക്കറ്റ് കീപ്പർ ബാറ്റർ നാരായണ്‍ ജഗദീശൻ.

2018 മുതല്‍ 2022 വരെ അഞ്ച് വർഷം ചെന്നൈ ടീമിന്റെ ഭാഗമായിരുന്നെങ്കിലും വെറും ഏഴ് മത്സരങ്ങളില്‍ മാത്രമാണ് ജഗദീശന് കളിക്കാൻ അവസരം ലഭിച്ചത്. പിന്നീട് ടീം ഒഴിവാക്കിയ താരത്തെ 2023-ല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് സ്വന്തമാക്കി.

കൊല്‍ക്കത്തയ്ക്കായി കളിച്ച ആ സീസണില്‍ ചെന്നൈയുമായുള്ള മത്സരത്തിന് ശേഷം ധോണി തന്നെ ഡ്രസ്സിംഗ് റൂമിലേക്ക് വിളിപ്പിച്ചു കൊണ്ടുപോയി ഏകദേശം 25 മിനിറ്റോളം സംസാരിച്ചുവെന്ന് ജഗദീശൻ അനുസ്മരിച്ചു. ലേലത്തില്‍ ആരും എടുത്തില്ലായിരുന്നുവെങ്കില്‍ നിന്നെ ചെന്നൈയിലേക്ക് തന്നെ തിരിച്ചെടുക്കുമായിരുന്നുവെന്നാണ് ധോണി അന്ന് പറഞ്ഞതെന്ന് താരം വെളിപ്പെടുത്തി.

ടീമില്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിക്കാത്തതിനാലാണ് ഒഴിവാക്കാൻ തീരുമാനിച്ചതെന്നും മറ്റെവിടെയെങ്കിലും അവസരം കിട്ടട്ടെ എന്നതായിരുന്നു ലക്ഷ്യമെന്നും ധോണി വിശദീകരിച്ചതായി ജഗദീശൻ പറഞ്ഞു. എം.എസ്. ധോണിയെപ്പോലൊരു ഇതിഹാസ താരം സമയം കണ്ടെത്തി കാര്യങ്ങള്‍ നേരിട്ട് പറഞ്ഞു തന്നത് ഏറെ ഹൃദയസ്പർശിയായ അനുഭവമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, ചെന്നൈ ടീമില്‍ കൂടുതല്‍ മത്സരങ്ങളില്‍ പിന്തുണ ലഭിച്ചിരുന്നെങ്കില്‍ തന്റെ ഐപിഎല്‍ കരിയർ മറ്റൊന്നാകുമായിരുന്നുവെന്നും താരം അഭിപ്രായപ്പെട്ടു. അ

അരങ്ങേറ്റ മത്സരത്തില്‍ മികച്ച തുടക്കം ലഭിച്ചിട്ടും അടുത്ത കളിയില്‍ പുറത്തിരുത്തപ്പെടുകയും പിന്നീട് ടീമില്‍ തുടർച്ചയായി അവസരങ്ങള്‍ ലഭിക്കാതിരിക്കുകയും ചെയ്തതില്‍ നിരാശയുണ്ടെന്ന് അദ്ദേഹം തുറന്നുപറഞ്ഞു. ഐപിഎല്ലില്‍ ആകെ കളിച്ച 13 മത്സരങ്ങളില്‍ നിന്നായി 18 ശരാശരിയില്‍ 110.20 സ്ട്രൈക്ക് റേറ്റോടെയാണ് താരം ബാറ്റ് വീശിയത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Brave India News