വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാർ അധികാരമേറ്റ് മൂന്ന് ദിവസം പിന്നിട്ടിട്ടുംമന്ത്രിമാർക്ക് വകുപ്പുകള്‍ വിഭജിച്ചു നല്‍കാനാകാതെ മുന്നണിയില്‍ വൻ പ്രതിസന്ധി.
വകുപ്പുകളെചൊല്ലി കോണ്‍ഗ്രസിലും ഘടകകക്ഷിയായ മുസ്ലിം ലീഗിലും തർക്കം രൂക്ഷമായതോടെയാണ്വിജ്ഞാപനം പുറത്തിറക്കാൻ കഴിയാതെ സർക്കാർ അനിശ്ചിതത്വത്തിലായത്. ഈപശ്ചാത്തലത്തില്‍ ഇന്ന് രാവിലെ ഒൻപത് മണിക്ക് വിഡിഎസ് സർക്കാരിന്റെ രണ്ടാമത്തെ മന്ത്രിസഭായോഗം ചേരുകയാണ്. ഇന്നത്തെ യോഗത്തിലെങ്കിലും വകുപ്പുകളുടെ കാര്യത്തില്‍ അന്തിമതീരുമാനമുണ്ടാകുമോ എന്നാണ് കേരളം ഉറ്റുനോക്കുന്നത്.
തർക്കങ്ങള്‍ക്ക് പരിഹാരമായാല്‍ മുഖ്യമന്ത്രി ഇന്ന് തന്നെ വകുപ്പുകളുടെ അന്തിമ പട്ടികയുമായിഗവർണറെ സന്ദർശിച്ചേക്കും. എന്നാല്‍ ഫിഷറീസ് വകുപ്പിനെ ചൊല്ലിയുള്ള കടുത്ത തർക്കമാണ്നിലവില്‍ യുഡിഎഫിനെ വലിയ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്.
ഫിഷറീസ് വകുപ്പ് മുസ്ലിം ലീഗിന് നല്‍കാനുള്ള നീക്കത്തിനെതിരെ ലത്തീൻ സഭ ശക്തമായഎതിർപ്പുമായി രംഗത്തുവന്നതാണ് കോണ്‍ഗ്രസിനെ കുഴക്കുന്നത്. തീരദേശ മേഖലയില്‍സ്വാധീനമുള്ള ലത്തീൻ സഭയെ പിണക്കാൻ കോണ്‍ഗ്രസ് നേതൃത്വത്തിന് ഭയമുണ്ട്. എന്നാല്‍ഫിഷറീസ് വകുപ്പ് തങ്ങള്‍ക്ക് വിട്ടുനല്‍കാതെ, ലീഗ് ആവശ്യപ്പെടുന്ന ഉന്നതവിദ്യാഭ്യാസ വകുപ്പ്കോണ്‍ഗ്രസിന് തരില്ലെന്ന ഉറച്ച നിലപാടിലാണ് മുസ്ലിം ലീഗ് നേതൃത്വം. സമുദായസംഘടനകളുടെയും സഭകളുടെയും സമ്മർദ്ദങ്ങള്‍ക്ക് മുന്നില്‍ ഭരണം നടത്തുന്ന മുന്നണിഇത്രത്തോളം വഴങ്ങണോ എന്ന ചോദ്യം കോണ്‍ഗ്രസിലെ ഒരു വിഭാഗം നേതാക്കള്‍ തന്നെ ഇപ്പോള്‍പരസ്യമായി ഉയർത്തുന്നുണ്ട്.ഘടകകക്ഷികളുടെ കടുംപിടിത്തത്തിന് മുന്നില്‍ മുഖ്യമന്ത്രി വി.ഡി. സതീശൻ തുടക്കത്തിലേ പതറുന്നു എന്ന ആക്ഷേപവും ശക്തമാണ്.
അതേസമയം, കോണ്‍ഗ്രസിനുള്ളിലെ ഗ്രൂപ്പ് പോരും വകുപ്പ് വിഭജനം വൈകുന്നതിന് ആക്കംകൂട്ടിയിട്ടുണ്ട്. കെ. മുരളീധരൻ ഉറപ്പിച്ചിരുന്ന ദേവസ്വം വകുപ്പ് എ.പി. അനില്‍കുമാറിന്നല്‍കിയേക്കുമെന്നാണ് കോണ്‍ഗ്രസ് കേന്ദ്രങ്ങളില്‍ നിന്നുള്ള ഏറ്റവും പുതിയ വിവരം. ഇതിന്പകരമായി കെ. മുരളീധരന് ആരോഗ്യ വകുപ്പിന് പുറമേ സ്പോർട്സ് വകുപ്പ് കൂടി നല്‍കാനാണ്‌ഇപ്പോള്‍ ധാരണയായിട്ടുള്ളത്.
ഇതിനിടെ കെ.സി. വേണുഗോപാല്‍ പക്ഷം മുഖ്യമന്ത്രിയുടെ പക്കലുള്ള ചില പ്രധാനവകുപ്പുകള്‍ക്കായി സമ്മർദ്ദം ചെലുത്തുന്നുണ്ടെങ്കിലും അത് വിട്ടുനല്‍കാൻ വി.ഡി. സതീശൻഇതുവരെ തയ്യാറായിട്ടില്ല. കൂടാതെ യുവമന്ത്രിമാരായ ടി. സിദ്ദിഖ്, എം. ലിജു, റോജി എം. ജോണ്‍, ഒ.ജെ. ജനീഷ് എന്നിവർക്ക് നിശ്ചയിച്ചിരുന്ന വകുപ്പുകളിലും നേരിയ മാറ്റങ്ങള്‍ക്ക്സാധ്യതയുണ്ടെന്നാണ് പുറത്തുവരുന്ന സൂചനകള്‍. ഭരണം തുടങ്ങി ദിവസങ്ങളായിട്ടും മന്ത്രിമാർക്ക്വകുപ്പുകള്‍ പോലും നിശ്ചയിക്കാൻ കഴിയാത്തത് പുതിയ യുഡിഎഫ് സർക്കാരിന് വലിയരീതിയിലുള്ള നാണക്കേടാണ് ഉണ്ടാക്കിയിരിക്കുന്നത്.

