Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
അമേരിക്കയില്‍ ക്രിക്കറ്റ് വിപ്ലവം; സ്വന്തമായി അന്താരാഷ്ട്ര സ്റ്റേഡിയം നിര്‍മ്മിച്ച്‌ നൈറ്റ് റൈഡേഴ്സ്, ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിച്ച്‌ ലോസ് ആഞ്ചലസ്

അമേരിക്കയില്‍ ക്രിക്കറ്റ് വിപ്ലവം; സ്വന്തമായി അന്താരാഷ്ട്ര സ്റ്റേഡിയം നിര്‍മ്മിച്ച്‌ നൈറ്റ് റൈഡേഴ്സ്, ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിച്ച്‌ ലോസ് ആഞ്ചലസ്

Brave India News 1 week ago

ഗോള ക്രിക്കറ്റ് ചരിത്രത്തില്‍ സുവർണ്ണ അധ്യായം കുറിച്ച്‌ ഷാരൂഖ് ഖാന്റെ ഉടമസ്ഥതയിലുള്ള നൈറ്റ് റൈഡേഴ്സ് ഗ്രൂപ്പ്.

സ്വന്തമായി ഒരു അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം നിർമ്മിച്ച്‌ കളി നടത്തുന്ന ലോകത്തിലെ ആദ്യത്തെ ആഗോള ക്രിക്കറ്റ് ബ്രാൻഡായി നൈറ്റ് റൈഡേഴ്സ് ഗ്രൂപ്പ് മാറി. ലോസ് ആഞ്ചലസിലെ 'നൈറ്റ് റൈഡേഴ്സ് ക്രിക്കറ്റ് ഗ്രൗണ്ടില്‍'മേജർ ലീഗ് ക്രിക്കറ്റിലെ ആദ്യ മത്സരം വിജയകരമായി അരങ്ങേറി.

അമേരിക്കയില്‍ ക്രിക്കറ്റിന്റെ വളർച്ചയ്ക്ക് ആക്കം കൂട്ടുക എന്ന ലക്ഷ്യത്തോടെയാണ് നൈറ്റ് റൈഡേഴ്സ് ഗ്രൂപ്പ് ഈ ലോകോത്തര സ്റ്റേഡിയം യാഥാർത്ഥ്യമാക്കിയത്. മേജർ ലീഗ് ക്രിക്കറ്റില്‍ വാഷിംഗ്ടണ്‍ ഫ്രീഡവും ലോസ് ആഞ്ചലസ് നൈറ്റ് റൈഡേഴ്സും (LAKR) തമ്മിലുള്ള ഉദ്ഘാടന മത്സരത്തോടെയാണ് സ്റ്റേഡിയം അന്താരാഷ്ട്ര ക്രിക്കറ്റിനായി തുറന്നുകൊടുത്തത്. ജൂലൈ 1 മുതല്‍ ജൂലൈ 5 വരെയുള്ള എംഎല്‍സി മത്സരങ്ങള്‍ക്കാണ് ഈ ഗ്രൗണ്ട് ഇപ്പോള്‍ വേദിയാകുന്നത്.

പൂർണ്ണമായും അന്താരാഷ്ട്ര നിലവാരത്തില്‍ നിർമ്മിച്ച ഈ സ്റ്റേഡിയത്തില്‍ പ്രധാന സ്ക്വയറില്‍ എട്ട് വിക്കറ്റുകളാണുള്ളത്. ഐസിസി മാനദണ്ഡങ്ങള്‍ പാലിച്ചുള്ള ബൗണ്ടറി ലൈനുകളും രാത്രി മത്സരങ്ങള്‍ക്കായി 120 അടി ഉയരമുള്ള ആറ് ഫ്ലഡ്‌ലൈറ്റ് ടവറുകളും സ്റ്റേഡിയത്തില്‍ സജ്ജീകരിച്ചിട്ടുണ്ട്. നിർമ്മാണ വേളയില്‍ 32,000 മെട്രിക് ടണ്ണിലധികം മണ്ണാണ് ഇവിടെ ലോകോത്തര കളിസ്ഥലം ഒരുക്കാനായി മാറ്റിയത്.

ഈ ചരിത്ര നേട്ടത്തെക്കുറിച്ച്‌ നൈറ്റ് റൈഡേഴ്സ് ഗ്രൂപ്പ് സഹഉടമയായ ഷാരൂഖ് ഖാൻ പറഞ്ഞത് ഇങ്ങനെ: 'ഒരു സ്വപ്നമായി തുടങ്ങിയത് ഇന്ന് യാഥാർത്ഥ്യമായിരിക്കുന്നു. ലോകത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കാണുന്ന രണ്ടാമത്തെ കായിക വിനോദമായ ക്രിക്കറ്റിനെ ലോസ് ആഞ്ചലസില്‍ എത്തിക്കുക എന്നത് ഞങ്ങളെ സംബന്ധിച്ച്‌ ചരിത്ര നിമിഷമാണ്. ഫെയർപ്ലെക്സും നൈറ്റ് റൈഡേഴ്സും തമ്മിലുള്ള ദീർഘകാല പങ്കാളിത്തത്തിലൂടെ വെറുമൊരു ക്രിക്കറ്റ് സ്റ്റേഡിയമല്ല ഞങ്ങള്‍ നിർമ്മിച്ചിരിക്കുന്നത്. ഇത് കുടുംബങ്ങള്‍ക്കും ആരാധകർക്കും ഒത്തുചേരാനും ആസ്വദിക്കാനുമുള്ള ഒരു വിനോദ കേന്ദ്രം കൂടിയാണ്. ഇത് ലോസ് ആഞ്ചലസിനും ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികള്‍ക്കുമായി ഞങ്ങള്‍ സമർപ്പിക്കുന്നു. പർപ്പിള്‍ ആന്റ് ഗോള്‍ഡ് നിറങ്ങളില്‍ വിശ്വസിക്കൂ.'

ക്രിക്കറ്റിന്റെ വളർച്ചയ്ക്ക് ലോകോത്തര അടിസ്ഥാന സൗകര്യങ്ങള്‍ അത്യാവശ്യമാണെന്ന തങ്ങളുടെ കാഴ്ചപ്പാടിന്റെ തെളിവാണ് ഈ സ്റ്റേഡിയമെന്ന് നൈറ്റ് റൈഡേഴ്സ് സ്പോർട്സ് സിഇഓ വെങ്കി മൈസൂർ വ്യക്തമാക്കി. അമേരിക്കൻ കായിക സംസ്കാരവും ക്രിക്കറ്റും തമ്മിലുള്ള ലയനത്തിന്റെ അടയാളമായി ഉദ്ഘാടന മത്സരത്തിലെ ആദ്യ പന്ത് എറിഞ്ഞത് പ്രശസ്ത എൻബിഎ ബാസ്കറ്റ്ബോള്‍ ചാമ്പ്യനായ റോണ്‍ ആർട്ടെസ്റ്റ് ആയിരുന്നു. ലോസ് ആഞ്ചലസ് ലേക്കേഴ്സിന്റെ ഇതിഹാസ താരമായ മെറ്റായുടെ സാന്നിധ്യം അമേരിക്കൻ മുഖ്യധാര സ്പോർട്സ് പ്രേമികളുടെ ശ്രദ്ധ ഈ ക്രിക്കറ്റ് സ്റ്റേഡിയത്തിലേക്ക് ആകർഷിക്കാൻ കാരണമായിട്ടുണ്ട്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Brave India News