Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
അവനെ വെറുതെ അങ്ങോട്ട് ഒഴിവാക്കാൻ കഴിയില്ല; സഞ്ജുവിനെ തഴഞ്ഞ ബിസിസിഐയെ നിര്‍ത്തിപ്പൊരിച്ച്‌ ഹര്‍ഷ ഭോഗ്ലെ

അവനെ വെറുതെ അങ്ങോട്ട് ഒഴിവാക്കാൻ കഴിയില്ല; സഞ്ജുവിനെ തഴഞ്ഞ ബിസിസിഐയെ നിര്‍ത്തിപ്പൊരിച്ച്‌ ഹര്‍ഷ ഭോഗ്ലെ

Brave India News 1 week ago

സിംബാബ്‌വെ പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമില്‍ നിന്ന് മലയാളി താരം സഞ്ജു സാംസണെ ഒഴിവാക്കിയ ബിസിസിഐ നടപടിയെ രൂക്ഷമായി വിമർശിച്ച്‌ പ്രമുഖ ക്രിക്കറ്റ് കമന്റേറ്റർ ഹർഷ ഭോഗ്ലെ.

സഞ്ജുവിനെ ടീമില്‍ ഉള്‍പ്പെടുത്താത്തതിന്റെ കൃത്യമായ കാരണം ആരാധകരെ ബോധ്യപ്പെടുത്താൻ ബിസിസിഐ തയ്യാറാകണമെന്ന് ഹർഷ ഭോഗ്ലെ തന്റെ ട്വീറ്റിലൂടെ ആവശ്യപ്പെട്ടു. മികച്ച ഫോമിലുള്ള സഞ്ജുവിനെ വെറുതെ അങ്ങോട്ട് ടീമില്‍ നിന്ന് ഒഴിവാക്കാൻ ഒട്ടും കഴിയില്ലെന്നും ഭോഗ്ലെ ചൂണ്ടിക്കാട്ടി.

ക്രിക്കറ്റ് ബോർഡിന്റെ ഭാഗത്തുനിന്നുള്ള സുതാര്യമായ ആശയവിനിമയം ഇത്തരം സാഹചര്യങ്ങളില്‍ വളരെ പ്രധാനമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. 'സഞ്ജു സാംസണെ സിംബാബ്‌വെയിലേക്കുള്ള ടീമില്‍ ഉള്‍പ്പെടുത്താത്തതിന്റെ കാരണം എന്താണെന്ന് ബിസിസിഐ ആരാധകരോട് പറയേണ്ടത് അനിവാര്യമാണെന്ന് ഞാൻ കരുതുന്നു. കൃത്യമായ ആശയവിനിമയം ഇവിടെ വളരെ പ്രധാനമാണ്. കാരണം, കൃത്യമായ കാരണം ബോർഡ് വ്യക്തമാക്കാതിരുന്നാല്‍ ആളുകള്‍ സ്വന്തം നിലയില്‍ പല നിഗമനങ്ങളിലും എത്തിച്ചേരും. എന്തായാലും അദ്ദേഹത്തെ മോശം പ്രകടനത്തിന്റെ പേരില്‍ ടീമില്‍ നിന്ന് ഒഴിവാക്കാൻ തീർച്ചയായും കഴിയില്ല, അതിന് സാധ്യതയേ ഇല്ല,' ഹർഷ ഭോഗ്ലെ ട്വീറ്റ് ചെയ്തു.

സിംബാബ്‌വെ പരമ്പരയ്ക്കുള്ള ടീം പ്രഖ്യാപിച്ചതിന് പിന്നാലെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് ആരാധകരുടെ ഭാഗത്തുനിന്നും ഉയരുന്നത്. മികച്ച പ്രകടനം പുറത്തെടുത്തിട്ടും സഞ്ജുവിനെ തുടർച്ചയായി അവഗണിക്കുന്ന ബോർഡിന്റെ നയത്തിനെതിരെയാണ് ഇപ്പോള്‍ ഹർഷ ഭോഗ്ലെയെപ്പോലുള്ള പ്രമുഖ ക്രിക്കറ്റ് നിരീക്ഷകരും രംഗത്തെത്തിയിരിക്കുന്നത്. സെലക്ഷനുമായി ബന്ധപ്പെട്ട് ബിസിസിഐ മൗനം വെടിയണമെന്നാണ് ക്രിക്കറ്റ് ലോകത്തുനിന്നുയരുന്ന പ്രധാന ആവശ്യം.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Brave India News