Dailyhunt
അവൻ ടീമിലില്ലാത്തത് വലിയ നഷ്ടം; യുവതാരത്തിനായി കാത്തിരിക്കുന്നതായി സ്റ്റീഫൻ ഫ്ലെമിംഗ്; തോല്‍വികളുടെ പരമ്പരയില്‍ ഉഴറി സിഎസ്‌കെ

അവൻ ടീമിലില്ലാത്തത് വലിയ നഷ്ടം; യുവതാരത്തിനായി കാത്തിരിക്കുന്നതായി സ്റ്റീഫൻ ഫ്ലെമിംഗ്; തോല്‍വികളുടെ പരമ്പരയില്‍ ഉഴറി സിഎസ്‌കെ

Brave India News 1 week ago

പിഎല്‍ 2026-ല്‍ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിംഗ്‌സിന് (CSK) കാര്യങ്ങള്‍ അത്ര ശുഭകരമല്ല. തുടർച്ചയായ മൂന്ന് തോല്‍വികളുമായി പോയിന്റ് ടേബിളില്‍ അവസാന സ്ഥാനത്താണ് ടീം ഇപ്പോള്‍.

ഇതിനിടയിലാണ് ടീമിലെ വെടിക്കെട്ട് ബാറ്റ്‌സ്മാൻ ഡെവാള്‍ഡ് ബ്രെവിസിന്റെ മടങ്ങിവരവ് എന്ന് സംഭവിക്കും എന്ന കാര്യത്തില്‍ കൃത്യമായ അപ്ഡേറ്റ് അറിയാത്ത കാര്യം കൂടിയതോടെ സിഎസ്കെ ആരാധകർക്ക് നിരാശയുടെ ദിനങ്ങള്‍ തുടരുന്നു.

ബ്രെവിസിന്റെ തിരിച്ചുവരവിനെക്കുറിച്ച്‌ കോച്ച്‌ ഫ്ലെമിംഗ് പറഞ്ഞത് ഇങ്ങനെ 'അടുത്ത മത്സരത്തിന് മുൻപ് അഞ്ച് ദിവസത്തെ ഇടവേളയുണ്ട്. ആ അഞ്ച് ദിവസത്തിനുള്ളില്‍ അദ്ദേഹം പൂർണ്ണ കായികക്ഷമത വീണ്ടെടുക്കുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്. പരിക്കിന്റെ കാര്യത്തില്‍ ഞങ്ങള്‍ ഒട്ടും തിടുക്കം കാട്ടുന്നില്ല. അദ്ദേഹം ടീമിലില്ലാത്തത് വലിയൊരു നഷ്ടം തന്നെയാണ്. എത്രയും വേഗം അദ്ദേഹത്തെ തിരികെ ടീമിലെത്തിക്കാൻ ഞങ്ങള്‍ കാത്തിരിക്കുകയാണ്.'

പരിശീലനത്തിനിടെയേറ്റ സൈഡ് സ്ട്രെയിൻ കാരണമാണ് ബ്രെവിസിന് ആദ്യ മത്സരങ്ങള്‍ നഷ്ടമായത്. നിലവില്‍ താരം പുനരധിവാസത്തിലാണ്. സിഎസ്‌കെ ചരിത്രത്തിലെ തന്നെ ഏറ്റവും മോശം സീസണ്‍ തുടക്കങ്ങളിലൊന്നിലൂടെയാണ് ടീം കടന്നുപോകുന്നത്. കളിച്ച മൂന്ന് മത്സരങ്ങളിലും ചെന്നൈ പരാജയപ്പെട്ടു. രാജസ്ഥാൻ റോയല്‍സ്, പഞ്ചാബ് കിംഗ്‌സ്, റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു എന്നിവരോടാണ് ടീം തോറ്റത്.

കാലിന് പരിക്കേറ്റ ഇതിഹാസ താരം എം.എസ്. ധോണി സീസണിന്റെ തുടക്കത്തില്‍ ഇല്ലാത്തത് ടീമിനെ വല്ലാതെ ബാധിച്ചു. ഇതിന് പുറമെയാണ് ബ്രെവിസിന്റെ പരിക്കും. മത്സരത്തില്‍ ആർസിബിക്ക് എതിരെ 250 റണ്‍സ് വഴങ്ങിയത് ചെന്നൈ ബൗളർമാരുടെ ദയനീയാവസ്ഥ വെളിവാക്കുന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Brave India News