Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ബഹ്‌റൈനിലും കുവൈറ്റിലും ഇറാൻ ആക്രമണം ; പശ്ചിമേഷ്യ വീണ്ടും യുദ്ധമുഖത്തേക്ക് ; ഇറാനില്‍ 170 സ്ഥലങ്ങളില്‍ യുഎസ് ആക്രമണം

ബഹ്‌റൈനിലും കുവൈറ്റിലും ഇറാൻ ആക്രമണം ; പശ്ചിമേഷ്യ വീണ്ടും യുദ്ധമുഖത്തേക്ക് ; ഇറാനില്‍ 170 സ്ഥലങ്ങളില്‍ യുഎസ് ആക്രമണം

Brave India News 2 days ago

ടെഹ്റാൻ : പശ്ചിമേഷ്യ ഒരു ഇടവേളയ്ക്കുശേഷം വീണ്ടും യുദ്ധമുഖത്തേക്ക്. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ അമേരിക്ക ഇറാന്റെ 170 സൈനിക താവളങ്ങളില്‍ ശക്തമായ വ്യോമാക്രമണം നടത്തി.

ഇതിന് തിരിച്ചടിയായി ഇറാൻ ബഹ്‌റൈനിലേക്കും കുവൈറ്റിലേക്കും ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങള്‍ നടത്തി. ഇതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള താല്ക്കാലിക വെടിനിർത്തല്‍ കരാർ പൂർണ്ണമായും തകർന്നു. മേഖലയില്‍ യുദ്ധം അതിന്റെ പൂർണ്ണ ശക്തിയോടെ തിരിച്ചെത്തിയതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. ഇറാന്റെ തീരപ്രദേശങ്ങളിലുള്ള വ്യോമപ്രതിരോധ സംവിധാനങ്ങള്‍, റഡാറുകള്‍, മിസൈല്‍ വിക്ഷേപണ കേന്ദ്രങ്ങള്‍ എന്നിവയ്ക്ക് നേരെയാണ് അമേരിക്ക പ്രധാനമായും ബോംബ് വർഷം നടത്തിയത്. ഇറാന്റെ കപ്പല്‍ വേട്ടയ്ക്ക് ഉപയോഗിക്കുന്ന അറുപതിലധികം ചെറിയ യുദ്ധക്കപ്പലുകളും ഈ ആക്രമണത്തില്‍ തകർക്കപ്പെട്ടു. ബുഷെഹർ, ബന്ദർ അബ്ബാസ്, സിരിക് എന്നീ തുറമുഖ നഗരങ്ങളില്‍ കനത്ത സ്ഫോടനങ്ങള്‍ ഉണ്ടായി. ഇനിയും പ്രകോപനം തുടർന്നാല്‍ ഇറാന്റെ അവസ്ഥ കൂടുതല്‍ മോശമാകുമെന്ന് യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കി.

അമേരിക്കൻ ആക്രമണത്തിന് തൊട്ടുപിന്നാലെയാണ് ഇറാൻ റെവല്യൂഷണറി ഗാർഡ് കുവൈറ്റിലെയും ബഹ്‌റൈനിലെയും യുഎസ് സൈനിക താവളങ്ങള്‍ക്ക് നേരെ മിസൈലുകള്‍ അയച്ചത്. കുവൈറ്റിലെ ക്യാമ്പ് ആരിഫ്ജാൻ, അലി അല്‍ സലേം എയർ ബേസ് എന്നിവടങ്ങളിലേക്ക് വന്ന മിസൈലുകളെ കുവൈറ്റ് സൈന്യം ആകാശത്തുവെച്ച്‌ തന്നെ തകർത്തു. ബഹ്‌റൈനിലെ യുഎസ് അഞ്ചാം ഫ്ലീറ്റ് ആസ്ഥാനത്തിന് നേരെയും ആക്രമണം ഉണ്ടായി. ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമുള്ള ഒരു പാർപ്പിട കെട്ടിടത്തിന് മുകളില്‍ ഇറാന്റെ മിസൈല്‍ പതിച്ച്‌ കേടുപാടുകള്‍ സംഭവിച്ചു. എങ്കിലും ഈ ആക്രമണങ്ങളില്‍ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

ഹോർമുസ് കടലിടുക്കിലൂടെയുള്ള അന്താരാഷ്ട്ര കപ്പല്‍ ഗതാഗതത്തിന്റെ നിയന്ത്രണത്തെച്ചൊല്ലിയാണ് ഇരുവിഭാഗവും തമ്മില്‍ തർക്കം നിലനില്‍ക്കുന്നത്. അമേരിക്കൻ ഉപരോധവും ആക്രമണങ്ങളും തുടർന്നാല്‍ സമാധാന ചർച്ചകളില്‍ നിന്ന് പൂർണ്ണമായും പിന്മാറുമെന്ന് ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്. തങ്ങളുടെ മേല്‍നോട്ടമില്ലാതെ ഹോർമുസ് കടലിടുക്കിലൂടെ ഒരു കപ്പലും കടത്തിവിടില്ലെന്ന നിലപാടിലാണ് ഇറാൻ ഭരണകൂടം. ഈ കനത്ത സൈനിക പ്രതിസന്ധിയെ തുടർന്ന് ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുത്തനെ ഉയരുകയാണ്. നിലവില്‍ ബ്രെന്റ് ക്രൂഡ് ഓയില്‍ വില ഒറ്റയടിക്ക് അഞ്ച് ശതമാനത്തിലധികം വർദ്ധിച്ച്‌ ബാരലിന് 78 ഡോളറിലേക്ക് ഉയർന്നു. ഇന്ധന വിതരണം തടസ്സപ്പെടുമെന്ന ഭീതിയിലാണ് ഇപ്പോള്‍ അന്താരാഷ്ട്ര സമൂഹം.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Brave India News