Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
'ഭയം വേണ്ട, ഞങ്ങള്‍ നിങ്ങളെ സംരക്ഷിക്കും' ; 'വലതുപക്ഷ ഗുണ്ടകളില്‍' നിന്ന് പാറ്റ പാര്‍ട്ടിയെ സംരക്ഷിക്കുമെന്ന് ആം ആദ്മി പാര്‍ട്ടി

'ഭയം വേണ്ട, ഞങ്ങള്‍ നിങ്ങളെ സംരക്ഷിക്കും' ; 'വലതുപക്ഷ ഗുണ്ടകളില്‍' നിന്ന് പാറ്റ പാര്‍ട്ടിയെ സംരക്ഷിക്കുമെന്ന് ആം ആദ്മി പാര്‍ട്ടി

Brave India News 3 months ago

ന്യൂഡല്‍ഹി : ജന്തർ മന്തറില്‍ കോക്രോച്ച്‌ ജനതാ പാർട്ടി (സിജെപി) നടത്തിയ പ്രക്ഷോഭങ്ങളില്‍ പങ്കെടുത്ത വിദ്യാർത്ഥികള്‍ക്കും യുവാക്കള്‍ക്കും പിന്തുണയും സംരക്ഷണവും വാഗ്ദാനം ചെയ്ത് ആം ആദ്മി പാർട്ടി (എഎപി).

വലതുപക്ഷ സംഘടനകളില്‍ നിന്നും ഗുണ്ടകളില്‍ നിന്നും ഭീഷണികള്‍ നേരിടേണ്ടി വരുന്ന വിദ്യാർത്ഥികള്‍ക്ക് പൂർണ്ണ സംരക്ഷണം നല്‍കുമെന്ന് എഎപി ഡല്‍ഹി അധ്യക്ഷനും മുൻ മന്ത്രിയുമായ സൗരഭ് ഭരദ്വാജ് അറിയിച്ചു. ഡല്‍ഹിയിലെ ജെൻ സി തലമുറയോടായി സമൂഹമാധ്യമമായ എക്സില്‍ പങ്കുവെച്ച സന്ദേശത്തില്‍, സമാധാനപരമായി പ്രക്ഷോഭത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ ആരെങ്കിലും ഭീഷണിപ്പെടുത്തിയാല്‍ ഒട്ടും ഭയപ്പെടേണ്ടതില്ലെന്നും, തങ്ങളെ വിവരമറിയിച്ചാല്‍ സംരക്ഷണം നല്‍കുമെന്നും അദ്ദേഹം ഉറപ്പുനല്‍കി. സൗരഭ് ഭരദ്വാജിന്റെ ഈ പ്രഖ്യാപനത്തെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തിയ എഎപി ദേശീയ കണ്‍വീനർ അരവിന്ദ് കേജ്രിവാള്‍, അക്രമികളെ നിലയ്ക്കുനിർത്താൻ എല്ലാവരും ഒറ്റക്കെട്ടായി രംഗത്തിറങ്ങുമെന്ന് കൂട്ടിച്ചേർത്തു.

ശാന്തമായി പ്രതിഷേധങ്ങളില്‍ പങ്കെടുത്ത വിദ്യാർത്ഥികള്‍ക്കെതിരെ പുതിയ നിയമനടപടികള്‍ സ്വീകരിക്കില്ലെന്ന് ഡല്‍ഹി സർക്കാരിന്റെ ആഭ്യന്തര വകുപ്പ് വ്യക്തമാക്കിയതിന് തൊട്ടുപിന്നാലെയാണ് എഎപിയുടെ ഈ രാഷ്ട്രീയ നീക്കം. പ്രതിഷേധങ്ങളുടെ ഭാഗമായി കസ്റ്റഡിയിലെടുക്കുകയോ അറസ്റ്റ് ചെയ്യപ്പെടുകയോ ചെയ്ത നിരപരാധികളായ വിദ്യാർത്ഥികളുടെ കേസുകള്‍ പുനഃപരിശോധിച്ച്‌ അവരെ മോചിപ്പിക്കാനുള്ള നടപടികള്‍ ദ്രുതഗതിയിലാക്കുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അതേസമയം, സമരത്തിന്റെ മറവില്‍ ക്രമസമാധാന തകർച്ചയുണ്ടാക്കാൻ ശ്രമിച്ച ക്രിമിനല്‍ പശ്ചാത്തലമുള്ള വ്യക്തികള്‍ക്കെതിരെ കർശനമായ ക്രിമിനല്‍ നടപടികള്‍ തുടരുമെന്നും ഭരണകൂടം വ്യക്തമാക്കിയിട്ടുണ്ട്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Brave India News