Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ചിരിച്ചുകൊണ്ട് കഴുത്തറക്കുന്ന ആളുകളുണ്ട്  ;മുഖ്യമന്ത്രി അങ്ങനെയല്ല; ധ്യാൻ ശ്രീനിവാസൻ

ചിരിച്ചുകൊണ്ട് കഴുത്തറക്കുന്ന ആളുകളുണ്ട് ;മുഖ്യമന്ത്രി അങ്ങനെയല്ല; ധ്യാൻ ശ്രീനിവാസൻ

Brave India News 2 weeks ago

മുഖ്യമന്ത്രി വി.ഡി. സതീശനെ പ്രശംസിച്ച്‌ നടൻ ധ്യാൻ ശ്രീനിവാസൻ. മനസ്സിലുള്ളത് ഒട്ടും ഒളിച്ചുവെക്കാതെ അതേപടി മുഖത്ത് കാണിക്കുന്ന ചുരുക്കം ചില വ്യക്തികളില്‍ ഒരാളാണ് നമ്മുടെ മുഖ്യമന്ത്രിയെന്ന് ധ്യാൻ പറഞ്ഞു.

കൊച്ചിയില്‍ ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു സംസാരിക്കവെയായിരുന്നു താരത്തിന്റെ രസകരവും എന്നാല്‍ ശ്രദ്ധേയവുമായ പ്രതികരണം.

സർക്കാരിന്റെ ഹെലികോപ്റ്റർ യാത്രയും മലപ്പുറത്തെ ഉച്ചഭക്ഷണ സല്‍ക്കാരവും വലിയ രീതിയില്‍ രാഷ്ട്രീയ വിവാദമായി മാറിയ പശ്ചാത്തലത്തിലാണ് ധ്യാൻ ശ്രീനിവാസൻ മുഖ്യമന്ത്രിക്ക് പിന്തുണയുമായി രംഗത്തെത്തിയത്. 'നമ്മുടെ മുഖ്യമന്ത്രിയെക്കുറിച്ച്‌ രണ്ടുവാക്ക് പറഞ്ഞേ മതിയാവൂ. അദ്ദേഹം പ്രതിപക്ഷ നേതാവായിരുന്ന സമയത്ത് ഞങ്ങള്‍ ഒരുമിച്ച്‌ ഒരു വേദി പങ്കിട്ടിരുന്നു. മനസ്സിന്റെ സൂചികയാണ് മുഖം എന്ന് പറയാറുണ്ട്. ചില ആളുകളുടെ മനസ്സിലുള്ളതെല്ലാം മുഖത്ത് വരും. പുറമെ ചിരിച്ചുകൊണ്ട് അകത്ത് കഴുത്തറുക്കുന്ന പലരെയും നാം ജീവിതത്തില്‍ കണ്ടിട്ടുണ്ടാകും. എന്നാല്‍ മനസ്സില്‍ എന്താണോ ഉള്ളത്, അത് അതേപടി തുറന്നുകാണിക്കുന്ന വ്യക്തിത്വമാണ് അദ്ദേഹത്തിന്റേത്,' എന്ന് ധ്യാൻ വ്യക്തമാക്കി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Brave India News