Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ട്രംപിന്റെ തല, ട്രംപിന്റെ ഒപ്പ് ; അമേരിക്കയുടെ 250-ാം സ്വാതന്ത്ര്യ ദിനത്തില്‍ ട്രംപിന്റെ ചിത്രമുള്ള 250 ഡോളര്‍ നോട്ട് അച്ചടിക്കാൻ നീക്കം

ട്രംപിന്റെ തല, ട്രംപിന്റെ ഒപ്പ് ; അമേരിക്കയുടെ 250-ാം സ്വാതന്ത്ര്യ ദിനത്തില്‍ ട്രംപിന്റെ ചിത്രമുള്ള 250 ഡോളര്‍ നോട്ട് അച്ചടിക്കാൻ നീക്കം

Brave India News 1 week ago

ന്യൂയോർക്ക് : അമേരിക്കയുടെ ചരിത്രത്തില്‍ ആദ്യമായി സ്വന്തം മുഖമുള്ള കറൻസി നോട്ട് അച്ചടിക്കാൻ ഒരുങ്ങി പ്രസിഡണ്ട്.

ഡൊണാള്‍ഡ് ട്രംപിന്റെ മുഖചിത്രം ആലേഖനം ചെയ്ത 250 ഡോളറിന്റെ കറൻസി നോട്ട് അച്ചടിക്കാനാണ് നീക്കം നടക്കുന്നത്. അമേരിക്കയുടെ സ്വാതന്ത്ര്യത്തിന്റെ 250-ാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായാണ് ഇത്തരമൊരു നീക്കം. യു.എസ് പാർലമെന്റിന്റെ അന്തിമ അനുമതി ലഭിക്കുന്ന മുറയ്ക്ക് കറൻസി അച്ചടിക്കാനുള്ള പ്രാരംഭ രൂപകല്‍പ്പനകളുമായി യു.എസ് ട്രഷറി മന്ത്രാലയത്തിലെ ട്രംപ് അനുകൂലികള്‍ മുന്നോട്ടു പോവുകയാണ്.

നിലവിലെ അമേരിക്കൻ നിയമപ്രകാരം ജീവിച്ചിരിക്കുന്ന വ്യക്തികളുടെ ചിത്രങ്ങള്‍ കറൻസി നോട്ടുകളിലോ മറ്റ് ഔദ്യോഗിക സാമ്പത്തിക രേഖകളിലോ ഉള്‍പ്പെടുത്താൻ അനുവാദമില്ല. ഈ നിയമപരമായ തടസ്സം മറികടക്കാൻ ട്രംപ് അനുകൂലികളായ ജനപ്രതിനിധികള്‍ പാർലമെന്റില്‍ ഒരു പ്രത്യേക ബില്‍ അവതരിപ്പിച്ചിട്ടുണ്ട്. യു.എസ് കോഡിന്റെ 'ടൈറ്റില്‍ 31' ഭേദഗതി ചെയ്ത്, ജീവിച്ചിരിക്കുന്നതോ മുൻപ് പ്രസിഡന്റായിരുന്നതോ ആയ വ്യക്തികളെ കറൻസിയില്‍ ഉള്‍പ്പെടുത്താൻ അനുമതി നല്‍കുന്നതാണ് ഈ പുതിയ ബില്‍.

അമേരിക്കൻ സമ്പദ്‌വ്യവസ്ഥയെ സമാനതകളില്ലാത്ത വളർച്ചയിലേക്കും ഡോളറിന്റെ ആഗോള മേധാവിത്വത്തിലേക്കും നയിച്ച പ്രസിഡന്റ് ട്രംപിന്റെ ചരിത്രപരമായ സംഭാവനകളെ രാജ്യം 250-ാം വാർഷികം ആഘോഷിക്കുന്ന ഈ വേളയില്‍ ആദരിക്കാൻ ഇതിലും മികച്ചൊരു മാർഗ്ഗമില്ലെന്ന് യു.എസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ഇതിനുപുറമെ, വരാനിരിക്കുന്ന യു.എസ് കറൻസി നോട്ടുകളില്‍ ട്രഷറി സെക്രട്ടറിയുടെ ഒപ്പിനൊപ്പം പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഒപ്പ് കൂടി ഉള്‍പ്പെടുത്തുമെന്ന് ട്രംപ് ഭരണകൂടം ഇതിനകം തന്നെ മറ്റൊരു ചരിത്രപരമായ പ്രഖ്യാപനവും നടത്തിയിട്ടുണ്ട്. അധികാരത്തിലിരിക്കുന്ന ഒരു പ്രസിഡന്റിന്റെ ഒപ്പ് യു.എസ് കറൻസിയില്‍ വരുന്നത് ചരിത്രത്തില്‍ ആദ്യമായാണ്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Brave India News