Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഗാസയുടെ 60 ശതമാനവും പിടിച്ചെടുത്തതായി നെതന്യാഹു ; 70% എന്ന ലക്ഷ്യം എത്രയും പെട്ടെന്ന് പൂര്‍ത്തീകരിക്കണമെന്ന് ഐഡിഎഫിന് നിര്‍ദ്ദേശം

ഗാസയുടെ 60 ശതമാനവും പിടിച്ചെടുത്തതായി നെതന്യാഹു ; 70% എന്ന ലക്ഷ്യം എത്രയും പെട്ടെന്ന് പൂര്‍ത്തീകരിക്കണമെന്ന് ഐഡിഎഫിന് നിര്‍ദ്ദേശം

Brave India News 1 week ago

ടെല്‍ അവീവ് : ഗാസ മുനമ്പിന്റെ 70 ശതമാനം പ്രദേശവും പൂർണ്ണമായി സൈനിക നിയന്ത്രണത്തിലാക്കാൻ ഇസ്രായേല്‍ പ്രതിരോധ സേനയ്ക്ക് നേരിട്ട് നിർദ്ദേശം നല്‍കി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു.

നിലവില്‍ ഗാസയുടെ 60 ശതമാനം പ്രദേശവും ഇസ്രായേല്‍ സൈന്യം പിടിച്ചെടുത്തതായി അദ്ദേഹം വ്യക്തമാക്കി. ആദ്യം മുതല്‍ തന്നെ തങ്ങള്‍ 70 ശതമാനം ആയിരുന്നു ലക്ഷ്യമിട്ടിരുന്നത് എന്നും ജോർദാൻ താഴ്‌വരയില്‍ നടന്ന ഒരു സെമിനാറില്‍ സംസാരിക്കവേ നെതന്യാഹു സൂചിപ്പിച്ചു.

നേരത്തെ, യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മധ്യസ്ഥതയില്‍ രൂപീകരിച്ച ഗാസ സമാധാന പദ്ധതിയുടെ ഒന്നാം ഘട്ടത്തിന്റെ ഭാഗമായി, ഗാസയുടെ 53% ഭാഗമായിരുന്നു ഇസ്രായേല്‍ സൈന്യത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുണ്ടായിരുന്നത്. ബാക്കി പ്രദേശങ്ങളില്‍ നിന്ന് ഇസ്രായേല്‍ സൈന്യം പിന്മാറണമെന്നായിരുന്നു വ്യവസ്ഥ. എന്നാല്‍ നിലവില്‍ ഗാസയുടെ 60% പ്രദേശവും തങ്ങളുടെ കൈപ്പിടിയിലാണെന്നും ഇത് ഉടൻ തന്നെ 70 ശതമാനമായി ഉയർത്തുമെന്നുമാണ് നെതന്യാഹു വെളിപ്പെടുത്തുന്നത്. ഒക്ടോബർ 7-ലെ ആക്രമണത്തിന്റെ മുഖ്യസൂത്രധാരന്മാരില്‍ ഒരാളും ഹമാസിന്റെ പുതിയ സൈനിക വിഭാഗം മേധാവിയുമായ മുഹമ്മദ് ഔദയെ ഗാസയില്‍ വെച്ച്‌ ഇസ്രായേല്‍ സൈന്യം വധിച്ചതിന് പിന്നാലെയാണ് നെതന്യാഹുവിന്റെ ഈ പുതിയ പ്രഖ്യാപനം.

ഹമാസിനെ പൂർണ്ണമായി ഇല്ലാതാക്കുകയും ഇസ്രായേലിന്റെ സുരക്ഷ ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ഗാസയുടെ നിയന്ത്രണം ഹമാസിന്റെയോ ഇസ്രായേല്‍ വിരുദ്ധരുടെയോ കൈകളില്‍ ഇനി ബാക്കി വെയ്ക്കില്ല എന്നും നെതന്യാഹു സൂചിപ്പിച്ചു. അതേസമയം, ഇസ്രായേലിന്റെ ഈ നീക്കം സമാധാന കരാറുകളുടെ ലംഘനമാണെന്നും, ഗാസയില്‍ തങ്ങള്‍ക്കെതിരെ നടക്കുന്ന അട്ടിമറിയാണിതെന്നും ഹമാസ് മുതിർന്ന നേതാവ് ബാസെം നയീം വ്യക്തമാക്കി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Brave India News