Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഗാസിയാബാദ് കൊലപാതകം; മുഖ്യപ്രതി അസദ് പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു, ബാക്കിയുള്ളവര്‍ക്കായി തിരച്ചില്‍

ഗാസിയാബാദ് കൊലപാതകം; മുഖ്യപ്രതി അസദ് പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു, ബാക്കിയുള്ളവര്‍ക്കായി തിരച്ചില്‍

Brave India News 6 days ago

ഗാസിയാബാദില്‍ പതിനേഴുകാരൻ സൂര്യ പ്രതാപ് ചൗഹാനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി അസദിനെ പോലീസ് ഏറ്റുമുട്ടലില്‍ വധിച്ചു.

ശനിയാഴ്ച രാത്രി ഖോഡ, ഇന്ദിരാപുരം പോലീസ് ടീമുകള്‍ സംയുക്തമായി നടത്തിയ നീക്കത്തിനിടെയാണ് അസദ് കൊല്ലപ്പെട്ടത്. മെയ് 28-ന് ബക്രീദ് ദിനത്തിലാണ് ഖോഡ മേഖലയില്‍ വെച്ച്‌ സൂര്യ പ്രതാപ് ചൗഹാനെ അസദും സംഘവും ചേർന്ന് കത്തികൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ചത്. ചികിത്സയിലിരിക്കെ സൂര്യ മരിക്കുകയും ഇത് വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവെക്കുകയും ചെയ്തിരുന്നു.

അസദ് പ്രദേശം വിട്ടുപോകാൻ പദ്ധതിയിടുന്നതായി രഹസ്യ വിവരം ലഭിച്ചതിനെത്തുടർന്ന് പോലീസ് ബാരിക്കേഡുകള്‍ സ്ഥാപിച്ച്‌ പരിശോധന ശക്തമാക്കിയിരുന്നു. ബൈക്കില്‍ വരികയായിരുന്ന അസദിനെ തടയാൻ ശ്രമിച്ചപ്പോള്‍ അയാള്‍ പോലീസിന് നേരെ വെടിയുതിർക്കുകയായിരുന്നു. തിരിച്ചു വെടിവെച്ച പോലീസിന്റെ വെടിയേറ്റാണ് അസദ് കൊല്ലപ്പെട്ടത്. ഏറ്റുമുട്ടലിനിടെ ഒരു പോലീസ് ഉദ്യോഗസ്ഥന് വെടിയേറ്റു, ഇദ്ദേഹം ചികിത്സയിലാണ്. അസദിനൊപ്പമുണ്ടായിരുന്ന സഹായി രക്ഷപ്പെട്ടതായും, ഇയാള്‍ക്കായി തിരച്ചില്‍ നടക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.

കേസിലെ അഞ്ച് പ്രതികളില്‍ മൂന്നുപേരെ നേരത്തെ തന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അസദിനെ പിടികൂടാൻ 50,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. അസദിന്റെ മരണത്തില്‍ തൃപ്തയാണെങ്കിലും, സൂര്യയുടെ കൊലപാതകത്തില്‍ പങ്കുള്ള ഏഴ് പേരെയും ഇതേപോലെ ഏറ്റുമുട്ടലിലൂടെ തന്നെ വധിക്കണമെന്നും വീടുകളില്‍ ബുള്‍ഡോസർ കയറ്റണമെന്നുമാണ് കൊല്ലപ്പെട്ട സൂര്യയുടെ മാതാവ് സരോജ് ആവശ്യപ്പെട്ടത്.

: കൊലപാതകികളെ വെറുതെ വിടില്ലെന്നും കർശന നിയമനടപടികള്‍ സ്വീകരിക്കുമെന്നും ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ വ്യക്തമാക്കിയിരുന്നു. ബി.എസ്.പി നേതാവ് മായാവതിയും സംഭവത്തില്‍ കർശന നടപടി ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Brave India News