Tuesday, 17 Apr, 3.17 am Brave India News

കേരളം
'ഹര്‍ത്താല്‍ കലാപ'ത്തിന് പിന്നില്‍ ഐഎസ് ';ജസ്റ്റിസ് ഫോര്‍ ആസിഫ പ്രൊഫൈല്‍ പിക്ച്ചറിലെ ആദില്‍ ലോഗോ ഐഎസ് ബന്ധത്തിന് തെളിവെന്ന് ആരോപണം : കടുത്ത നടപടിയെന്ന് ഡിജിപി

ആസിഫയ്ക്ക് നീതി എന്ന പേരില്‍ കഴിഞ്ഞ ദിവസം കേരളത്തില്‍ നടന്ന ഹര്‍ത്താല്‍ കലാപത്തിനും, ജസ്റ്റിസ് ഫോര്‍ ആസിഫ എന്ന പേരിലുള്ള സോഷ്യല്‍ മീഡിയ ക്യാമ്ബയിനും പിന്നില്‍ ഐഎസ് ബന്ധമുണ്ടെന്ന ആക്ഷേപം ഉയരുന്നു. ഇസ്ലാമിക് സ്റ്റേറ്റ് സ്ഥാപനത്തിന്റെ ഭാഗമായി ഐഎസ് നടത്തുന്ന 'സ്റ്റേ അറ്റ് ഹോം' തിയറിയുടെ ഭാഗമാണ് ഇത്തരം ഹര്‍ത്താല്‍ കലാപങ്ങളെന്നാണ് വിലയിരുത്തല്‍.

'സ്റ്റേ അറ്റ് ഹോം' തിയറി എന്നാല്‍ വീട്ടിലിരിക്കുക, കാര്യങ്ങള്‍ പ്ലാന്‍ ചെയ്യുക, വ്യക്തികളെകൊണ്ടോ സമൂഹത്തെക്കൊണ്ടോ പദ്ധതികള്‍ നടപ്പാക്കുക എന്നതാണ്. ഓണ്‍ലൈന്‍ സാധ്യതകള്‍ ഉപയോഗപ്പെടുത്തിയാണ് ഇവരുടെ പ്രവര്‍ത്തനം. ഓണ്‍ലൈന്‍ സംവിധാനങ്ങളായ ഫെയ്‌സ്ബുക്ക്, വാട്‌സ്‌ആപ്, യുട്യൂബ് എന്നിവയാണ് പ്രധാന പ്രവര്‍ത്തന മേഖല. മറഞ്ഞിരുന്ന് ആര്‍എസ്‌എസിനെതിരെ എന്ന പേരില്‍ ഹിന്ദു ആരാധനാലയങ്ങളെയും, മതത്തെയും അപകീര്‍ത്തിപ്പെടുത്തുകയും, ജനകീയ ഹര്‍ത്താല്‍ എന്ന പേരില്‍ നാഥനില്ല സോഷ്യല്‍ മീഡിയ ഹര്‍ത്താലിന് ആഹ്വാനം ചെയ്യുകയും, പിന്നീട് മുഖം മറച്ച്‌ നേതൃരംഗത്തിറങ്ങി അക്രമം അഴിച്ചുവിടുകയും ചെയ്യുകയും, അത് കലാപത്തിലെത്തിക്കുകയും ചെയ്യുക എന്നതാണ് ലക്ഷ്യം. കേരള പോലിസിനെയും ഇന്റലിജന്‍സിനെയും സമര്‍ത്ഥമായി കബളിപ്പിക്കാന്‍ കഴിഞ്ഞത് തീവ്രവാദ സംഘടനകളുടെ മികവ് വ്യക്തമാക്കുന്നു. അക്രമം നടത്തിയവരെ പോലിസ് കസ്റ്റഡിയിലെടുക്കാന്‍ നടത്തിയ ശ്രമം ബലമായി തടഞ്ഞതും ശ്രദ്ധേയമായി. പോലിസ് കടുത്ത നടപടിയിലേക്ക് നീങ്ങിയാല്‍ അതും കലാപത്തിലേക്കുള്ള വഴിയാക്കുക എന്ന തന്ത്രവും നടപ്പിലായേക്കും. വലിയ തോതിലുള്ള ആസൂത്രണം ഹര്‍ത്താലിന് പിന്നില്‍ ഉണ്ടായിട്ടുണ്ട് എന്നാണ് ഇന്റലിജന്‍സ് കണ്ടെത്തല്‍.

കലാപത്തിനുള്ള സാഹചര്യം സൃഷ്ടിക്കാവുന്ന സോഷ്യല്‍ മീഡിയ പ്രചരണങ്ങള്‍ കഴിഞ്ഞ നാലഞ്ച് ദിവസങ്ങളിലായി നടന്നുവെന്നും വ്യക്തമാണ്. ഹിന്ദു ദൈവങ്ങളെ അധിക്ഷേപിച്ചതുള്‍പ്പടെയുള്ള നീക്കങ്ങള്‍ ഇതിന്റെ ഭാഗമായിരുന്നു. ഇത്തരം പ്രവണതകള്‍ മുളയിലെ നുള്ളും എന്ന് കേരള പോലിസ് മേധാവി പറയുന്നുണ്ടെങ്കിലും കാര്യങ്ങള്‍ കൈവിട്ടു പോയി എന്നതാണ് വാസ്തവം.
ഇതിനിടെ ജസ്റ്റിസ് ഫോര്‍ ആസിഫ എന്ന പേരിലുള്ള പ്രൊഫൈല്‍ പോസ്റ്റര്‍ ഡിസൈന്‍ ചെയ്ത ആദില്‍ ഐഎസിന് വേണ്ടി ഇന്‍സ്റ്റഗ്രാമില്‍ നിരവധി പോസ്റ്റുകള്‍ ഡിസൈന്‍ ചെയ്തവരെന്ന ആരോപണവും സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിട്ടുണ്ട്. 2016ല്‍ ഇന്‍സ്റ്റഗ്രാമില്‍ വന്ന മിക്ക പോസ്റ്ററുകളിലും ആദിലിന്റെ ലോഗോ വ്യക്തമാണ്.

ഹര്‍ത്താലിന്റെ മറവില്‍ അക്രമം നടത്തിയവര്‍ക്കെതിരെ കടുത്ത നടപടി എടുക്കുമെന്ന് ഡിജിപി ലോകനാഥ് ബെഹ്‌റ പറഞ്ഞു. പോലിസ് വളരെ ഗൗരവത്തോടെയാണ് വിഷയം ഏറ്റെടുത്തിരിക്കുന്നതെന്നാണ് ഡിജിപി പറയുന്നത്. എന്നാല്‍ പോലിസ് സംവിധാനം കാര്യക്ഷമമല്ല എന്ന ആരോപണം മറികടക്കാന്‍ പോലിസിന് ഏറെ പണിപ്പെടേണ്ടി വരും.

സോഷ്യല്‍ മീഡിയയെ ഉപയോഗിച്ചുള്ള പ്രചരണമാണ് എക്കാലത്തും ഐഎസ് ഉപയോഗിച്ചിരുന്നത്. ഈ രംഗത്ത് നിരവധി വിദഗ്ധരും നൂതന സംവിധാനങ്ങളും ഈ ഭീകരസംഘടനയ്ക്ക് ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഉപഭോക്താവിന് വളരെയധികം സ്വകാര്യത നല്‍കുന്ന ടെലിഗ്രാം ആപ് ആണ് ഐഎസ് കൂടുതലായി ഉപയോഗിക്കുന്നത്. ഗോസ്റ്റ് സെക്യൂരിറ്റി ഗ്രൂപ്പ്‌സ് (ജി.എസ്.ജി) എന്ന ഒരു സംഘടന സമൂഹ മാധ്യമങ്ങളില്‍ ഐ.എസിന്റെ സാന്നിദ്ധ്യത്തെ സുക്ഷ്മമായി നിരീക്ഷിച്ച്‌ വന്നിരുന്നു. ടെലിഗ്രാമില്‍ നടത്തിയ അന്വേഷണത്തില്‍ അമ്ബരിപ്പിക്കുന്ന പല കാര്യങ്ങളും ഇവര്‍ക്ക് കണ്ടെത്താന്‍ സാധിച്ചിരുന്നു.

'ഡിഡ് യൂ നോ' എന്ന് പേരുള്ള ഒരു ചാറ്റ് ഗ്രൂപ്പില്‍ ചരിത്രത്തെ തന്നെ മാറ്റിയെഴുതാന്‍ നോക്കുകയാണ് ഐഎസ് എന്ന് ഇവര്‍ കണ്ടെത്തിയിരുന്നു. ഇതുവഴി മുസ്ലീങ്ങളെ ലോകത്തിന് മുന്നില്‍ ശ്രഷ്ഠരായി അവതരിപ്പിക്കുക എന്നതാണ് ഇവരുടെ ഉദ്ദേശ്യം. കൊളംബസ് അമേരിക്ക കണ്ടുപിടിക്കുന്നതിന് 500 കൊല്ലം മുമ്ബ് തന്നെ മുസ്ലീം പണ്ഡിതനായ അല്‍ബിരൂണി അമേരിക്ക കണ്ടുപിടിച്ചിരുന്നു എന്ന് ഈ ഗ്രൂപ്പില്‍ പറയപ്പെടുന്നു. അന്ന് അല്‍ബിരൂണി അമേരിക്കയില്‍ ചെന്നത് വ്യാപാരത്തിന് മാത്രമാണെന്നും യൂറോപ്പ് കാരെ പോലെ അവിടുള്ളവരെ ഭരിക്കാനോ കീഴടക്കാനോ അദ്ദേഹം നോക്കിയില്ലായെന്നും ഗ്രൂപ്പിലുള്ള സന്ദേശങ്ങള്‍ പറയുന്നു. മാത്രവുമല്ല, അല്‍ബിരൂണി വികസിപ്പിച്ചെടുത്ത ഭൂപടവും കൊളംബസ് ഉപയോഗിച്ചിരുന്നുവെന്നും അവര്‍ അവകാശപ്പെടുന്നു. ചില സിനിമകളിലെ കഥാപാത്രങ്ങളും പണ്ട് ജീവിച്ചിരുന്നു മുസ്ലീങ്ങളെ ആസ്പദമാക്കി സൃഷ്ടിച്ചവയാണെന്നും അവര്‍ പറയുന്നു. ഉദാഹരണത്തിന് 'പൈററ്റ്‌സ് ഓഫ് ദ കരീബിയന്‍' എന്ന ഹോളിവുഡ് ചിത്രത്തിലെ പ്രധാനപ്പെട്ട് രണ്ട് കഥാപാത്രങ്ങളെ സൃഷ്ടിച്ചത് ജീവിച്ചിരുന്ന രണ്ട് മുസ്ലീം കടല്‍കൊള്ളക്കാരെ ആസ്പദമാക്കിയാണെന്ന് പറയുന്നു.

സിറിയയില്‍ നടന്ന ആഭ്യന്തര യുദ്ധത്തില്‍ സിറിയന്‍ സര്‍ക്കാരിന്റെ കൈകളാലാണ് 95.7 ശതമാനം പേരും കൊല്ലപ്പെട്ടതെന്നും ഐ.എസ് മൂലം കൊല്ലപ്പെട്ടത് വെറും 0.9 ശതമാനം പെരാണെന്നും അവര്‍ അവകാശപ്പെടുന്നു. യോഗ എന്നുള്ളത് ഹിന്ദു ദേവന്മാരെയും ദേവികളെയും ആരാധിക്കുന്ന ഒരു രീതിയാണെന്നും യോഗ ഉപയോഗിക്കുന്നത് ജിന്നുമായി സംസാരിക്കാനുള്ള ഒരു മാര്‍ഗ്ഗമാണെന്ന് പല മുസ്ലീം മന്ത്രവാദികളും പണ്ഡിതന്മാരും വിശ്വസിക്കുന്നുവെന്നും ഇവര്‍ പറയുന്നു.ഹാക്ക് ചെയ്യാനുള്ള രീതികളും കാണിച്ച്‌ തരുന്ന ചാനലുകള്‍ ടെലിഗ്രാമിലുണ്ട്. 'കലാച്‌നിക്‌വ് ഇസെക്യൂരിറ്റി', 'ഓണ്‍ലൈന്‍ ദവാ ഓപ്പറേഷന്‍സ്', 'മുസ്ലീം സേഫ്റ്റി ടിപ്‌സ്' തുടങ്ങിയവ ഇതിന്റെ ഉദാഹരണങ്ങളാണ്.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Brave India News
Top