Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഇ.ഡിയെ കാട്ടി സി.പി.ഐ.എമ്മിനെ പേടിപ്പിക്കേണ്ട; മുട്ടുമടക്കിയത് കോണ്‍ഗ്രസ് നേതാക്കള്‍; പരിഹാസവുമായി എം. സ്വരാജ്

ഇ.ഡിയെ കാട്ടി സി.പി.ഐ.എമ്മിനെ പേടിപ്പിക്കേണ്ട; മുട്ടുമടക്കിയത് കോണ്‍ഗ്രസ് നേതാക്കള്‍; പരിഹാസവുമായി എം. സ്വരാജ്

Brave India News 3 weeks ago

ബി.ജെ.പി ഇ.ഡിയെ ഉപയോഗിച്ച്‌ രാഷ്ട്രീയ എതിരാളികളെ വേട്ടയാടുകയാണെന്നും, ഇതിനെ ജനങ്ങളെ അണിനിരത്തി നേരിടുമെന്നും സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.

സ്വരാജ്. ഇ.ഡിയെയും സി.ബി.ഐയെയും പേടിച്ച്‌ പല കോണ്‍ഗ്രസ് നേതാക്കളും ബി.ജെ.പിയിലേക്ക് ചേക്കേറിയെന്ന് അദ്ദേഹം ആരോപിച്ചു. സംഘപരിവാറിന് മുന്നില്‍ മുട്ടിലിഴയുന്ന നേതാക്കളായി ഇവർ മാറിയെന്നും, അധികാരത്തിനായി അവർ ബി.ജെ.പി ഓഫീസുകളില്‍ കുനിഞ്ഞ ശിരസ്സുമായി എത്തുകയാണെന്നും സ്വരാജ് പറഞ്ഞു.

അവസാന ശ്വാസം വരെ സംഘപരിവാറിനെതിരെ പോരാടുന്ന ഇടതുമുന്നണി നേതാക്കളെ മോദിക്കും ഇഡിക്കും ഭയപ്പെടുത്താനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാഹുല്‍ ഗാന്ധിയെയും അദ്ദേഹം രൂക്ഷമായി വിമർശിച്ചു. സ്വന്തം മുന്നണിയിലെ നേതാക്കളെ ഇ.ഡി റെയ്ഡ് ചെയ്യുമ്പോള്‍ മൗനം പാലിക്കുന്ന രാഹുല്‍ ഗാന്ധി, സംഘപരിവാറിന് മുന്നില്‍ സാഷ്ടാംഗം പ്രണമിക്കുകയാണെന്നും, അതിനുശേഷമാണ് കേസുകള്‍ മന്ദഗതിയിലായതെന്നും അദ്ദേഹം ആരോപിച്ചു.

അതേസമയം സി.എം.ആർ.എല്‍ - എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് മുൻ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ശക്തമായ നടപടിയിലേക്ക് കടക്കുകയാണ്. സംസ്ഥാനവ്യാപകമായി നടത്തിയ വൻ റെയ്ഡുകള്‍ക്ക് പിന്നാലെ വീണ വിജയന്റെ ബാങ്ക് അക്കൗണ്ടുകള്‍ ഇ.ഡി മരവിപ്പിച്ചു. കേരളത്തിലും ബംഗളൂരുവിലും ഉള്ള അക്കൗണ്ടുകളാണ് മരവിപ്പിച്ചത്. 12 അക്കൗണ്ടുകളിലായി 8.36 കോടി രൂപയാണ് ഉണ്ടായിരുന്നത്.

ഇ.ഡി പരിശോധനയില്‍ പിണറായി വിജയന്റെ വീട്ടില്‍ നിന്നും വീണയുടെ പേരിലുള്ള സ്ഥിരനിക്ഷേപങ്ങളുടെ ഉള്‍പ്പെടെ രേഖകള്‍ പിടിച്ചെടുത്തിരുന്നു. റെയ്ഡിനിടെ തിരുവനന്തപുരത്തെ വീട്ടില്‍ നിന്ന് കണ്ടെടുത്ത ബാങ്ക് നിക്ഷേപങ്ങളുടെ രേഖകള്‍ വിശദമായി പരിശോധിച്ച ശേഷമാണ് ഇ.ഡി ഈ നടപടിയിലേക്ക് കടന്നത്. കണ്ണൂരിലെ പിണറായി വിജയന്റെ വീട്, കോഴിക്കോട്ടെ മന്ത്രി മുഹമ്മദ് റിയാസിന്റെ മാതാപിതാക്കളുടെ വീട്, സി.എം.ആർ.എല്‍ ഓഫീസുകള്‍, എക്സാലോജിക് കമ്പനിയുമായി ബന്ധപ്പെട്ട ബംഗളൂരുവിലെ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലാണ് ഇന്ന് ഇ.ഡി സംഘം പരിശോധന നടത്തിയത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Brave India News