Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഇന്ത്യൻ ടി20 ടീമിന് പുതിയ പരിശീലകൻ? ആശിഷ് നെഹ്‌റയെ പിന്തുണച്ച്‌ സഞ്ജയ് മഞ്ജരേക്കര്‍

ഇന്ത്യൻ ടി20 ടീമിന് പുതിയ പരിശീലകൻ? ആശിഷ് നെഹ്‌റയെ പിന്തുണച്ച്‌ സഞ്ജയ് മഞ്ജരേക്കര്‍

Brave India News 6 days ago

ന്ത്യൻ ക്രിക്കറ്റിന്റെ വരാനിരിക്കുന്ന ദൗത്യങ്ങളില്‍ ടി20 ടീമിന് പുതിയ പരിശീലകനെ ആവശ്യമായി വന്നാല്‍, അതിലേക്ക് ഏറ്റവും അനുയോജ്യനായ വ്യക്തി ഗുജറാത്ത് ടൈറ്റൻസ് മുഖ്യ പരിശീലകൻ ആശിഷ് നെഹ്‌റയാണെന്ന് മുൻ താരം സഞ്ജയ് മഞ്ജരേക്കർ അഭിപ്രായപ്പെടുന്നു.

ഗുജറാത്ത് ടൈറ്റൻസിനെ ഐപിഎല്ലിലെ ഏറ്റവും മികച്ച ടീമുകളിലൊന്നാക്കി മാറ്റിയതില്‍ നെഹ്‌റയുടെ പങ്ക് വലുതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

നെഹ്‌റ വളരെ പ്രായോഗികമായി ചിന്തിക്കുന്ന വ്യക്തിയാണെന്നും വൈകാരികമായി സമീപിക്കാതെ ടീമിലെ പ്രശ്നങ്ങളെ കൃത്യമായി വിശകലനം ചെയ്യാൻ അദ്ദേഹത്തിന് കഴിയുമെന്നും മഞ്ജരേക്കർ പറഞ്ഞു. ഗെയിമിനെ വളരെ സൂക്ഷ്മമായി നിരീക്ഷിക്കുന്ന പരിശീലകനാണ് നെഹ്‌റയെന്നും, അനാവശ്യമായ ബാഹ്യ സമ്മർദ്ദങ്ങള്‍ക്കോ താല്പര്യങ്ങള്‍ക്കോ വഴങ്ങാതെ നേരിട്ട് കാര്യങ്ങള്‍ ചെയ്യുന്ന രീതിയാണ് അദ്ദേഹത്തിന്റേതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഗുജറാത്ത് ടൈറ്റൻസിനെ ഐപിഎല്‍ കിരീടം നേടിക്കൊടുക്കുകയും തുടർച്ചയായി ഫൈനലുകളിലും പ്ലേ ഓഫുകളിലും എത്തിക്കുകയും ചെയ്ത അദ്ദേഹത്തിന്റെ റെക്കോർഡ് വളരെ മികച്ചതാണെന്ന് മഞ്ജരേക്കർ വ്യക്തമാക്കി. നെഹ്‌റയെ ബോളിംഗ് പരിശീലകനായി മാത്രം കാണേണ്ടതില്ലെന്നും, വ്യത്യസ്ത ക്യാപ്റ്റൻമാർക്ക് കീഴില്‍ ടീമിനെ മികച്ച രീതിയില്‍ നയിച്ച പരിചയസമ്പത്തുള്ളതുകൊണ്ട് അദ്ദേഹത്തെ മുഖ്യ പരിശീലകനായി തന്നെ പരിഗണിക്കണമെന്നും മഞ്ജരേക്കർ പറഞ്ഞു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Brave India News