Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഐപിഎല്‍ ട്രേഡ് വിൻഡോയില്‍ വൻ ചര്‍ച്ചകള്‍; ഹാര്‍ദിക് പാണ്ഡ്യ മുംബൈ വിടുന്നു? ചര്‍ച്ചകള്‍ വെളിപ്പെടുത്തി ചെന്നൈ സൂപ്പര്‍ കിങ്സ് സിഇഒ

ഐപിഎല്‍ ട്രേഡ് വിൻഡോയില്‍ വൻ ചര്‍ച്ചകള്‍; ഹാര്‍ദിക് പാണ്ഡ്യ മുംബൈ വിടുന്നു? ചര്‍ച്ചകള്‍ വെളിപ്പെടുത്തി ചെന്നൈ സൂപ്പര്‍ കിങ്സ് സിഇഒ

Brave India News 1 week ago

]ഐപിഎല്‍ 2026 സീസണിലെ നിരാശാജനകമായ പ്രകടനത്തിന് പിന്നാലെ മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ ടീം വിടുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാകുന്നു.

ട്രേഡിങ് വിൻഡോയിലൂടെ ഹാർദിക്കിനെ സ്വന്തമാക്കാൻ ചെന്നൈ സൂപ്പർ കിങ്സ് . കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഉള്‍പ്പെടെയുള്ള വമ്പൻ ടീമുകള്‍ രംഗത്തുണ്ടെന്നാണ് പുതിയ റിപ്പോർട്ടുകള്‍. ഇതില്‍ ചെന്നൈ സൂപ്പർ കിങ്സ് ഹാർദിക്കിനായി ചർച്ചകള്‍ തുടങ്ങി എന്ന വാർത്തകളോട് പ്രതികരിച്ച്‌ സിഎസ്കെ സിഇഒ കാശി വിശ്വനാഥൻ തന്നെ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ്.

മുംബൈ ഇന്ത്യൻസില്‍ അത്ര നല്ല കാലത്തിലൂടെയല്ല ഹാർദിക് പാണ്ഡ്യ കടന്നുപോകുന്നത്. ഈ സാഹചര്യത്തില്‍ വരാനിരിക്കുന്ന സീസണിലേക്ക് ഹാർദിക്കിനെ ടീമിലെത്തിക്കാൻ നിലവിലെ ചാമ്പ്യന്മാരായ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു, റണ്ണേഴ്സ് അപ്പായ സണ്‍റൈസേഴ്സ് ഹൈദരാബാദ് എന്നിവരൊഴികെ ബാക്കി ഏഴോളം ടീമുകള്‍ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്. അഞ്ച് വട്ട ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിങ്സ് ഹാർദിക്കിനെ നായകസ്ഥാനത്തേക്ക് വരെ പരിഗണിക്കുന്നുണ്ടെന്ന വാർത്തകള്‍ക്ക് പിന്നാലെയാണ് കാശി വിശ്വനാഥൻ നിലപാട് വ്യക്തമാക്കിയത്.

കാശി വിശ്വനാഥൻ മാധ്യമങ്ങളോട് പറഞ്ഞത് ഇങ്ങനെ: 'ഹാർദിക് പാണ്ഡ്യയെ ട്രേഡ് ചെയ്യുന്നത് സംബന്ധിച്ച്‌ ഞങ്ങള്‍ ഇതുവരെ യാതൊരുവിധ ചർച്ചകളും നടത്തിയിട്ടില്ല. അമേരിക്കയില്‍ നടക്കുന്ന മേജർ ലീഗ് ക്രിക്കറ്റിന് ശേഷം മാത്രമേ ചെന്നൈ സൂപ്പർ കിങ്സിന്റെ ഈ സീസണിലെ പ്രകടനത്തെക്കുറിച്ചുള്ള അവലോകന യോഗം നടക്കുകയുള്ളൂ. അതിന് ശേഷമേ പുതിയ കളിക്കാരെ ടീമിലെടുക്കുന്ന കാര്യത്തില്‍ എന്തെങ്കിലും തീരുമാനമാകൂ.'

ജൂലൈ 18 വരെയാണ് അമേരിക്കയില്‍ എംഎല്‍സി ടൂർണമെന്റ് നടക്കുന്നത്. ചെന്നൈ സൂപ്പർ കിങ്സിന്റെ സഹോദര ടീമായ ടെക്സസ് സൂപ്പർ കിങ്സ് ഈ ടൂർണമെന്റില്‍ കളിക്കുന്നുണ്ട്. ഐപിഎല്‍ 2026-ല്‍ എട്ടാം സ്ഥാനത്താണ് ചെന്നൈ സൂപ്പർ കിങ്സ് ഫിനിഷ് ചെയ്തത്. തുടർച്ചയായി മൂന്ന് സീസണുകളില്‍ ടീമിന് പ്ലേ ഓഫ് യോഗ്യത നേടാനാകാത്തതും ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്‌വാദിന്റെ മോശം ഫോമും ചെന്നൈ ക്യാമ്പില്‍ ആശങ്ക വർദ്ധിപ്പിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഐപിഎല്ലില്‍ ഗുജറാത്തിനെ കിരീടത്തിലേക്ക് നയിച്ച്‌ പരിചയസമ്പത്തുള്ള ഹാർദിക് പാണ്ഡ്യ ചെന്നൈക്ക് മികച്ചൊരു ക്യാപ്റ്റൻസി ഓപ്ഷനാണ്.

കഴിഞ്ഞ വർഷം രാജസ്ഥാൻ റോയല്‍സില്‍ നിന്ന് മലയാളി താരം സഞ്ജു സാംസണെ ചെന്നൈ സൂപ്പർ കിങ്സ് സ്വന്തമാക്കിയതും പകരം രവീന്ദ്ര ജഡേജയെ രാജസ്ഥാന് നല്‍കിയതുമായ ഹൈ-പ്രൊഫൈല്‍ ട്രേഡിങ് ക്രിക്കറ്റ് ലോകത്ത് വലിയ ചർച്ചയായിരുന്നു. അതുകൊണ്ടുതന്നെ ഇത്തവണ ഹാർദിക്കിനെ ടീമിലെത്തിക്കാൻ ചെന്നൈ കടുത്ത നീക്കങ്ങള്‍ നടത്തിയാലും അത്ഭുതപ്പെടാനില്ല. ഇന്ത്യയുടെ ഏറ്റവും മികച്ച പേസ് ബോളിങ് ഓള്‍റൗണ്ടറായ ഹാർദിക്കിനായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും പിന്നാലെയുണ്ട്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Brave India News