Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

'ജാമ്യത്തിലിറങ്ങി മറ്റൊരു പെണ്‍കുട്ടിയെ കൂടി പീഡിപ്പിച്ചു; യുവാവിനെ തല്ലിക്കൊന്ന് നാട്ടുകാര്‍!': ജാര്‍ഖണ്ഡില്‍ വൻ പ്രതിഷേധം; മൂന്ന് പേര്‍ അറസ്റ്റില്‍!

Brave India News 3 days ago

പീഡനക്കേസില്‍ ജാമ്യത്തിലിറങ്ങി വീണ്ടും പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത യുവാവിനെ നാട്ടുകാർ തല്ലിക്കൊന്നു. ജാർഖണ്ഡിലെ ചത്ര ജില്ലയിലാണ് നിയമം കയ്യിലെടുത്തുള്ള നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്.

അക്രമത്തിന് ഇരയായ യുവാവ് സംഭവസ്ഥലത്തു വച്ചുതന്നെ കൊല്ലപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് ഗ്രാമവാസികളായ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

2023-ല്‍ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ ഇയാള്‍ ജയില്‍ ശിക്ഷ അനുഭവിച്ചു വരികയായിരുന്നു. അടുത്തിടെയാണ് കോടതിയില്‍ നിന്നും ഇയാള്‍ക്ക് ജാമ്യം ലഭിച്ച്‌ പുറത്തിറങ്ങിയത്. എന്നാല്‍ ജാമ്യത്തിലിറങ്ങി ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പ്രദേശത്തെ മറ്റൊരു പെണ്‍കുട്ടിയെക്കൂടി ഇയാള്‍ ക്രൂരമായി പീഡനത്തിന് ഇരയാക്കുകയായിരുന്നുവെന്ന് ഗ്രാമവാസികള്‍ ആരോപിക്കുന്നു. പെണ്‍കുട്ടിയുടെ നിലവിളി കേട്ടെത്തിയ നാട്ടുകാർ യുവാവിനെ വളഞ്ഞിട്ട് ക്രൂരമായി മർദ്ദിക്കുകയായിരുന്നു.

വിവരമറിഞ്ഞ് പോലീസ് സംഘം സ്ഥലത്തെത്തുമ്പോഴേക്കും യുവാവ് മരിച്ചിരുന്നു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പീഡനക്കേസുകളില്‍ തുടർച്ചയായി കുറ്റകൃത്യങ്ങള്‍ ആവർത്തിച്ചതാണ് നാട്ടുകാരെ പ്രകോപിപ്പിച്ചതെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ നിയമം കയ്യിലെടുക്കാൻ ആർക്കും അവകാശമില്ലെന്നും കൊലപാതകത്തില്‍ പങ്കാളികളായ കൂടുതല്‍ ആളുകള്‍ക്കായി തിരച്ചില്‍ ഊർജ്ജിതമാക്കിയെന്നും പോലീസ് വ്യക്തമാക്കി. പ്രദേശം നിലവില്‍ പോലീസ് നിരീക്ഷണത്തിലാണ്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Brave India News