മമത ബാനർജിക്ക് സ്വന്തം തട്ടകമായ ഭവാനിപൂരില്‍ അപ്രതീക്ഷിത പരാജയം. 15,105 വോട്ടുകള്‍ക്കാണ് മമത ബാനർജി പരാജയപ്പെട്ടത്.
കഴിഞ്ഞവർഷത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ നന്ദിഗ്രാം മണ്ഡലത്തില്‍ സുവേന്ദു അധികാരിയോട് തോറ്റ മമത പിന്നീട് ഉപതെരഞ്ഞെടുപ്പില്‍ ഭവാനിപൂരില്‍ നിന്നും മത്സരിച്ചാണ് എംഎല്‍എ ആയിരുന്നത്. ഇപ്പോള്‍ ഭവാനിപൂരിലും സുവേന്ദു അധികാരി മമതയെ തറപറ്റിച്ചിരിക്കുകയാണ്.
വോട്ടെണ്ണലിന്റെ ആദ്യ ഘട്ടങ്ങളില്‍ മമത മുന്നിലായിരുന്നെങ്കിലും, അവസാന റൗണ്ടുകളില്‍ സുവേന്ദു അട്ടിമറി വിജയം നേടുകയായിരുന്നു. രാഷ്ട്രീയത്തില്‍ നിന്നുള്ള മമത ബാനർജിയുടെ വിടവാങ്ങലാണിതെന്ന് ഫലപ്രഖ്യാപനത്തിനുശേഷം സുവേന്ദു അധികാരി പ്രതികരിച്ചു. ഭവാനിപൂരില്‍ സിപിഎമ്മിന്റെ പതിനായിരത്തോളം വോട്ടുകള്‍ തനിക്ക് ലഭിച്ചത് നിർണായകമായെന്നും സുവേന്ദു അധികാരി വ്യക്തമാക്കി.

