Dailyhunt
മാപ്പ് പറഞ്ഞ് മല്ലികാര്‍ജുൻ ഖാര്‍ഗെ ; 'വിദ്യാഭ്യാസമില്ലാത്ത ഗുജറാത്തികള്‍' പരാമര്‍ശത്തില്‍ ആത്മാര്‍ത്ഥമായി ഖേദം പ്രകടിപ്പിക്കുന്നതായി കോണ്‍ഗ്രസ് അധ്യക്ഷൻ

മാപ്പ് പറഞ്ഞ് മല്ലികാര്‍ജുൻ ഖാര്‍ഗെ ; 'വിദ്യാഭ്യാസമില്ലാത്ത ഗുജറാത്തികള്‍' പരാമര്‍ശത്തില്‍ ആത്മാര്‍ത്ഥമായി ഖേദം പ്രകടിപ്പിക്കുന്നതായി കോണ്‍ഗ്രസ് അധ്യക്ഷൻ

Brave India News 5 days ago

ന്യൂഡല്‍ഹി : കേരളത്തില്‍ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ ഗുജറാത്ത് ജനതയ്ക്കും ഉത്തരേന്ത്യൻ ജനതയ്ക്കും എതിരായി നടത്തിയ അധിക്ഷേപ പരാമർശത്തില്‍ മാപ്പ് പറഞ്ഞ് കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ.

തന്റെ വാക്കുകള്‍ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണെന്നും ആരെയും വ്യക്തിപരമായോ ഒരു സംസ്ഥാനത്തെയോ അധിക്ഷേപിക്കാൻ താൻ ഉദ്ദേശിച്ചിട്ടില്ലെന്നും ഖാർഗെ സൂചിപ്പിച്ചു. വിഷയത്തില്‍ താൻ ആത്മാർത്ഥമായി ഖേദം പ്രകടിപ്പിക്കുന്നതായും കോണ്‍ഗ്രസ് അധ്യക്ഷൻ അറിയിച്ചു.

ഖാർഗെയുടെ വിവാദ പരാമർശത്തിനെതിരെ ബിജെപി ശക്തമായി രംഗത്ത് എത്തിയതോടെയാണ് ഇപ്പോള്‍ കോണ്‍ഗ്രസ് അധ്യക്ഷൻ മാപ്പുപറഞ്ഞ് തടിയൂരാനുള്ള ശ്രമം നടത്തുന്നത്. 'എന്റെ വാക്കുകള്‍ ആർക്കെങ്കിലും വിഷമമുണ്ടാക്കിയിട്ടുണ്ടെങ്കില്‍ അതില്‍ ഞാൻ ആത്മാർത്ഥമായി ഖേദം പ്രകടിപ്പിക്കുന്നു. ഗുജറാത്തിലെ ജനങ്ങളോട് എനിക്ക് എന്നും വലിയ ബഹുമാനമാണുള്ളത്,' എന്ന് ഖാർഗെ അറിയിച്ചു. 'ഗുജറാത്തിലെയും മറ്റും പോലെ നിരക്ഷരരും വിദ്യാഭ്യാസം ഇല്ലാത്തവരും അല്ല കേരളത്തിലെ ജനത, അതിനാല്‍ അവരെ പറ്റിക്കാൻ ആവില്ല' എന്നായിരുന്നു കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ മല്ലികാർജുൻ ഖാർഗെ പറഞ്ഞിരുന്നത്.

വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ ഈ പരാമർശം തിരിച്ചടിയാകുമെന്ന് ഭയന്നാണ് കോണ്‍ഗ്രസ് നേതൃത്വം പെട്ടെന്ന് തിരുത്തലുമായി എത്തിയത്. നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ 'രാവണൻ' പരാമർശവും ഗുജറാത്ത് തിരഞ്ഞെടുപ്പ് കാലത്ത് വലിയ ചർച്ചയായിരുന്നു. സമാനമായ ഒരു സാഹചര്യം ഒഴിവാക്കാനാണ് ഹൈക്കമാൻഡ് ഇപ്പോള്‍ ജാഗ്രത കാണിക്കുന്നത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Brave India News