ഇറാൻ പരമോന്നത നേതാവ് മുജ്തബ ഖമേനി കൊല്ലപ്പെട്ടിട്ടില്ലെന്നും എന്നാല്‍ സൈനികആക്രമണത്തില്‍ അദ്ദേഹത്തിന് അതീവ ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നും വെളിപ്പെടുത്തിയുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
മാധ്യമപ്രവർത്തകൻ ഗ്ലെൻ ബെക്കുമായുള്ള റേഡിയോഅഭിമുഖത്തിലാണ് ട്രംപ് ഇറാന്റെ പരമോന്നത നേതാവിനെക്കുറിച്ചുള്ള സുപ്രധാന വെളിപ്പെടുത്തല്‍നടത്തിയത്. അമേരിക്കയും ഇസ്രായേലും നടത്തുന്ന സൈനിക നടപടികള്‍ക്കിടയില്‍ മാസങ്ങളായിമുജ്തബ ഖമേനിയെ പൊതുവേദികളില്‍ കാണാത്തത് അദ്ദേഹം കൊല്ലപ്പെട്ടു എന്ന അഭ്യൂഹങ്ങള്‍ക്ക്വഴിവെച്ചിരുന്നു.
ഖമേനി മരിച്ചതായി താൻ കരുതുന്നില്ലെന്ന് വ്യക്തമാക്കിയ ട്രംപ്, അദ്ദേഹത്തിന്റെ ശരീരത്തിന്റെ ഇടത്വശത്തിനും കൈകാലുകള്‍ക്കും മാരകമായി പരിക്കേറ്റിട്ടുണ്ടെന്ന് അവകാശപ്പെട്ടു. 'അദ്ദേഹംകൊല്ലപ്പെട്ടിട്ടില്ലെന്നാണ് ഞാൻ വിശ്വസിക്കുന്നത്. എന്നാല്‍ വൻ പരിക്കുകളോടെ അതീവഗുരുതരാവസ്ഥയിലാണ്. ഇനി അദ്ദേഹം മരിച്ചിട്ടുണ്ടെങ്കില്‍ത്തന്നെ, ലോകത്തിന് മുന്നില്‍ കാര്യങ്ങള്‍എല്ലാം സാധാരണ നിലയിലാണെന്ന് വരുത്തിതീർക്കാൻ ഇറാൻ ഭരണകൂടം വലിയ നാടകമാണ്കളിക്കുന്നത്,' ട്രംപ് പറഞ്ഞു. പരമോന്നത നേതാവില്‍ നിന്ന് അനുമതി തേടുന്നു എന്ന്വ്യക്തമാക്കാൻ ഇറാനിയൻ നേതാക്കള്‍ ഇടയ്ക്കിടെ നടത്തുന്ന പ്രസ്താവനകളെപരാമർശിച്ചായിരുന്നു ട്രംപിന്റെ പ്രതികരണം.
യുഎസ്-ഇസ്രായേല്‍ സംയുക്ത ആക്രമണത്തില്‍ മുൻ പരമോന്നത നേതാവ് ആയത്തുള്ള അലിഖമേനി കൊല്ലപ്പെട്ടതിനെ തുടർന്നാണ് അദ്ദേഹത്തിന്റെ മകനായ മുജ്തബ ഖമേനിസ്ഥാനമേറ്റെടുത്തത്. എന്നാല്‍ പരമോന്നത പദവിയിലെത്തിയ ശേഷം ഒരിക്കല്‍ പോലും അദ്ദേഹംമാധ്യമങ്ങള്‍ക്ക് മുന്നിലോ പൊതുവേദികളിലോ പ്രത്യക്ഷപ്പെട്ടിരുന്നില്ല. ഖമേനിയുടേതെന്ന പേരില്‍ഇറാനിയൻ മാധ്യമങ്ങള്‍ സമീപകാലത്ത് ചില പഴയ ദൃശ്യങ്ങളും രേഖകളും പുറത്തുവിട്ടിരുന്നെങ്കിലുംഅദ്ദേഹത്തിന്റെ യഥാർത്ഥ അവസ്ഥയെക്കുറിച്ച് മാധ്യമങ്ങളിലടക്കം വലിയ ദുരൂഹതനിലനിന്നിരുന്നു.
അതേസമയം, മുജ്തബ ഖമേനി പൂർണ്ണ ആരോഗ്യവാനാണെന്നാണ് ഇറാൻ പ്രസിഡന്റ് മസൂദ്പെസെഷ്കിയൻ ഉള്‍പ്പെടെയുള്ളവർ അവകാശപ്പെടുന്നത്. മണിക്കൂറുകളോളം നീളുന്ന ഔദ്യോഗികചർച്ചകളില്‍ അദ്ദേഹം പങ്കെടുക്കുന്നുണ്ടെന്നും ഭരണകൂടം വ്യക്തമാക്കുന്നു. എന്നാല്‍വെടിനിർത്തല്‍ ചർച്ചകളും ഉപരോധവും കടുക്കുന്നതിനിടെ, ഇറാന് മേലുള്ളസൈനിക-സാമ്പത്തിക സമ്മർദ്ദം തങ്ങള്‍ക്ക് ഉടൻ തന്നെ വലിയ വിജയം സമ്മാനിക്കുമെന്നആത്മവിശ്വാസത്തിലാണ് അമേരിക്കൻ പ്രസിഡന്റ്.

