Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
നേപ്പാളിന് നാണക്കേടായി പ്രധാനമന്ത്രിയുടെ വെളിപ്പെടുത്തല്‍; വിവാദ പരാമര്‍ശത്തില്‍ വിശദീകരണവുമായി സര്‍ക്കാര്‍

നേപ്പാളിന് നാണക്കേടായി പ്രധാനമന്ത്രിയുടെ വെളിപ്പെടുത്തല്‍; വിവാദ പരാമര്‍ശത്തില്‍ വിശദീകരണവുമായി സര്‍ക്കാര്‍

Brave India News 3 weeks ago

നേപ്പാള്‍ പ്രധാനമന്ത്രി ബാലൻ ഷാ പാർലമെന്റില്‍ നടത്തിയ പരാമർശങ്ങള്‍ വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്.

ഇന്ത്യയുടെ പ്രദേശങ്ങള്‍ നേപ്പാള്‍ കയ്യേറിയിട്ടുണ്ടെന്ന അദ്ദേഹത്തിന്റെ പ്രസ്താവന നേപ്പാളിനുള്ളില്‍ തന്നെ വലിയ എതിർപ്പുകള്‍ക്കും പ്രതിഷേധങ്ങള്‍ക്കും കാരണമായി.

നേപ്പാള്‍ പ്രധാനമന്ത്രിയായി അധികാരമേറ്റതിന് ശേഷം പാർലമെന്റില്‍ നടത്തിയ ആദ്യ അഭിസംബോധനയിലാണ് ബാലൻ ഷാ ഈ വിവാദ പ്രസ്താവന നടത്തിയത്. ഇന്ത്യ നേപ്പാളിന്റെ ഭൂമി കയ്യേറിയെന്ന് നേപ്പാള്‍ തുടർച്ചയായി വാദിക്കുമ്പോള്‍, നേപ്പാളും പലയിടങ്ങളിലായി ഇന്ത്യൻ ഭൂമി കയ്യേറിയിട്ടുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍.

പ്രധാനമന്ത്രിയായതിന് ശേഷമാണ് താൻ ഈ വിവരം അറിഞ്ഞതെന്നും, ഇന്ത്യ മാത്രമല്ല നേപ്പാളും ഇന്ത്യൻ ഭൂമി കയ്യേറിയിട്ടുണ്ടെന്നും അദ്ദേഹം പാർലമെന്റില്‍ പറഞ്ഞു. പ്രതിപക്ഷ പാർട്ടികളും വിദേശകാര്യ വിദഗ്ധരും ഈ പ്രസ്താവനയെ കടുപ്പത്തോട് കൂടിയാണ് നേരിട്ടത്. ഈ പ്രസ്താവന നേപ്പാളിന്റെ നിലപാടിനെ ദുർബലപ്പെടുത്തുമെന്നും, പ്രധാനമന്ത്രി തെളിവ് ഹാജരാക്കണമെന്നും അല്ലെങ്കില്‍ പ്രസ്താവന പിൻവലിക്കണമെന്നും പ്രതിപക്ഷ നേതാക്കള്‍ ആവശ്യപ്പെട്ടു.

നേപ്പാള്‍ ഇന്ത്യൻ ഭൂമി കയ്യേറിയെന്നതിന് ഒരു രേഖയുമില്ലെന്ന് മുൻ നേപ്പാളി അംബാസഡർമാർ ചൂണ്ടിക്കാട്ടി. അതിർത്തിയിലെ തൂണുകള്‍ നഷ്ടപ്പെട്ടതിനാലാണ് ചില ഭാഗങ്ങളില്‍ ജനങ്ങള്‍ മാറി താമസിക്കുന്നത്, അല്ലാതെ സർക്കാർ തലത്തില്‍ കയ്യേറ്റം നടന്നിട്ടില്ലെന്ന് അവർ വ്യക്തമാക്കി. പ്രധാനമന്ത്രി ഉദ്ദേശിച്ചത് അതിർത്തിയിലെ 'നോ-മാൻസ് ലാൻഡ്' പ്രദേശങ്ങളിലെ കയ്യേറ്റങ്ങളെയും അതിർത്തി കടന്നുള്ള അധിനിവേശത്തെയും കുറിച്ചാണെന്ന് നേപ്പാള്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

നദികള്‍ അതിർത്തിയായുള്ള പ്രദേശങ്ങളില്‍, അതിർത്തിയിലെ തൂണുകള്‍ ഇല്ലാത്തതിനാല്‍ നേപ്പാളി പൗരന്മാർ ഇന്ത്യൻ ഭാഗത്തും, ഇന്ത്യൻ പൗരന്മാർ നേപ്പാളി ഭാഗത്തും കൃഷി ചെയ്യുകയും താമസിക്കുകയും ചെയ്യുന്ന സാഹചര്യം ഉണ്ടെന്ന് മന്ത്രാലയം വിശദീകരിച്ചു. ലിംപിയാധുര, ലിപുലേഖ്, കാലാപാനി തുടങ്ങിയ തർക്കവിഷയങ്ങളില്‍ നേപ്പാളിന്റെ ഔദ്യോഗിക നിലപാടില്‍ മാറ്റമില്ലെന്നും, നയതന്ത്ര ചർച്ചകളിലൂടെ പ്രശ്നം പരിഹരിക്കുമെന്നും മന്ത്രാലയം ആവർത്തിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Brave India News