Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഞങ്ങള്‍ ആവശ്യപ്പെട്ടതെല്ലാം ഇറാൻ അംഗീകരിച്ചു', വമ്പൻ പ്രഖ്യാപനവുമായി ട്രംപ്‌

ഞങ്ങള്‍ ആവശ്യപ്പെട്ടതെല്ലാം ഇറാൻ അംഗീകരിച്ചു', വമ്പൻ പ്രഖ്യാപനവുമായി ട്രംപ്‌

Brave India News 1 week ago

ശ്ചിമേഷ്യയില്‍ സമാധാനം പുനഃസ്ഥാപിക്കുന്നതിനുള്ള നിർണായക നീക്കങ്ങള്‍ക്കിടെ ലോകശ്രദ്ധആകർഷിച്ച്‌ അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പുതിയ പ്രഖ്യാപനം.

തങ്ങള്‍മുന്നോട്ടുവെച്ച ഏതാണ്ടെല്ലാ ആവശ്യങ്ങളും ഇറാൻ അംഗീകരിച്ചതായും ഇറാന്റെആണവനിർവ്യാപന ചർച്ചകള്‍ ശരിയായ ദിശയിലാണ് മുന്നോട്ടുപോകുന്നതെന്നും ട്രംപ് വ്യക്തമാക്കി. ഖത്തർ തലസ്ഥാനമായ ദോഹയില്‍ അമേരിക്കയും ഇറാനും തമ്മില്‍ നടന്ന പരോക്ഷ ചർച്ചകള്‍ക്ക്തൊട്ടുപിന്നാലെയാണ് വൈറ്റ് ഹൗസിന്റെ ഭാഗത്തുനിന്നും ഇത്തരമൊരു ശുഭസൂചനപുറത്തുവരുന്നത്.

എന്നാല്‍, ട്രംപിന്റെ അവകാശവാദങ്ങള്‍ പുറത്തുവരുമ്പോഴും ദോഹയിലെ സമാധാന ചർച്ചകളില്‍കാര്യമായ പുരോഗതി ഉണ്ടായിട്ടില്ലെന്നാണ് നയതന്ത്ര വൃത്തങ്ങളില്‍ നിന്നുള്ള സൂചന.

രണ്ടാഴ്ച മുൻപ് പ്രഖ്യാപിച്ച താല്‍ക്കാലിക സമാധാന കരാറിലെ (ഇന്ററിം എഗ്രിമെന്റ്) വ്യവസ്ഥകളെച്ചൊല്ലി ഇരുപക്ഷവും ഇപ്പോഴും തർക്കത്തിലാണ്. ഇതിനകം പരിഹരിച്ചുവെന്ന്കരുതിയിരുന്ന പല വിഷയങ്ങളിലുമാണ് ദോഹയില്‍ വീണ്ടും ഇരുവിഭാഗവും കൊമ്പുകോർത്തത്. പശ്ചിമേഷ്യൻ യുദ്ധം പൂർണ്ണമായി അവസാനിപ്പിക്കുന്നതിനുള്ള സുസ്ഥിരമായൊരു സമാധാനകരാറിലേക്ക് ഇരുരാജ്യങ്ങളും എത്തിച്ചേർന്നിട്ടില്ലെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു.

ഹോർമുസ് കടലിടുക്കും തടഞ്ഞുവെച്ച ഫണ്ടും പ്രതിസന്ധിയില്‍

ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കടത്തു പാതയായ ഹോർമുസ് കടലിടുക്കിന്റെനിയന്ത്രണത്തെച്ചൊല്ലിയാണ് പ്രധാന തർക്കം നിലനില്‍ക്കുന്നത്. കടലിടുക്കിലൂടെ പോകുന്നകപ്പലുകളില്‍ നിന്ന് നികുതി ഈടാക്കണമെന്ന ഇറാനിന്റെ ആവശ്യത്തോട് അമേരിക്കയും ഗള്‍ഫ്രാജ്യങ്ങളും കടുത്ത വിയോജിപ്പാണ് രേഖപ്പെടുത്തുന്നത്. തങ്ങളുടെ റൂട്ടുകള്‍ പിന്തുടരാത്തഎണ്ണക്കപ്പലുകള്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് ഇറാൻ സൈന്യം മുന്നറിയിപ്പ്നല്‍കിയിട്ടുണ്ട്.

ഖത്തറിലുള്ള ഇറാന്റെ മരവിപ്പിച്ച 6 ബില്യണ്‍ ഡോളറിന്റെ ഫണ്ട് അടിയന്തരമായിവിട്ടുനല്‍കണമെന്നാണ് ഇറാന്റെ മറ്റൊരു പ്രധാന ആവശ്യം. എന്നാല്‍ കരാറിലെ വ്യവസ്ഥകള്‍പൂർണ്ണമായി നടപ്പിലാക്കിയ ശേഷം മാത്രമേ തുക ഗഡുക്കളായി അനുവദിക്കൂ എന്ന നിലപാടിലാണ്യുഎസ്. അതേസമയം, ലെബനനില്‍ വെടിനിർത്തല്‍ പ്രഖ്യാപിക്കുന്നതിലും ഇസ്രായേല്‍സൈന്യത്തെ പിൻവലിക്കുന്നതിലും തീരുമാനമാകാതെ ആണവ ചർച്ചകളുമായിമുന്നോട്ടുപോകില്ലെന്ന നിലപാടിലാണ് ഇറാൻ ഭരണകൂടം.

ചർച്ചകള്‍ തുടരും; താല്‍ക്കാലിക കരാർ ലംഘനങ്ങള്‍ നിരീക്ഷിക്കുന്നതിനായി ഒരു പ്രത്യേകആശയവിനിമയ ചാനല്‍ ആരംഭിക്കാൻ ഇരുപക്ഷവും സമ്മതിച്ചിട്ടുണ്ട്. ഭിന്നതകള്‍നിലനില്‍ക്കുന്നുണ്ടെങ്കിലും നയതന്ത്ര ചർച്ചകള്‍ തുടരുന്നത് പശ്ചിമേഷ്യയിലെ യുദ്ധഭീതികുറയ്ക്കുമെന്ന പ്രതീക്ഷയിലാണ് ലോകം

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Brave India News