ടാക്സും പെർമിറ്റുമടക്കം എല്ലാ സേവനങ്ങളും വിരല്‍ത്തുമ്പില്‍ ലഭ്യമാകുന്ന ഓണ്‍ലൈൻകാലത്തും സംസ്ഥാനത്തെ 19 മോട്ടോർ വാഹന വകുപ്പ് (MVD) ചെക്ക്‌പോസ്റ്റുകള്‍ ഇപ്പോഴുംപ്രവർത്തിക്കുന്നതിനെതിരെ വിമർശനം ശക്തമാകുന്നു.
ഇതേത്തുടർന്ന്, ഈ ചെക്ക്‌പോസ്റ്റുകള്‍പൂർണ്ണമായി നിർത്തലാക്കണമെന്ന നിർണ്ണായക ശുപാർശ സർക്കാരിന് സമർപ്പിച്ചു. ചെക്ക്‌പോസ്റ്റുകള്‍ പൂട്ടുന്നതിലൂടെ കോടിക്കണക്കിന് രൂപ സർക്കാരിന് ലാഭിക്കാൻ കഴിയുമെന്നാണ്വകുപ്പിന്റെ വിലയിരുത്തല്‍.
ചെക്ക്‌പോസ്റ്റുകള്‍ക്ക് പകരം ആധുനിക സംവിധാനങ്ങളോടെയുള്ള എൻഫോഴ്സ്മെന്റ്സ്ക്വാഡുകളുടെ 24 മണിക്കൂർ പരിശോധന സംസ്ഥാനത്തുടനീളം ശക്തമാക്കണമെന്നാണ്നിർദ്ദേശത്തിലുള്ളത്.
നിലവില്‍ കേരളത്തിലെ ഒരു ചെക്ക്‌പോസ്റ്റിലും പെർമിറ്റ് ഉള്‍പ്പെടെയുള്ള നികുതികളോ ഫീസുകളോനേരിട്ട് പിരിക്കുന്നില്ല. വാഹനം തടഞ്ഞുനിർത്തിയുള്ള പരിശോധനകളും രേഖകള്‍ നേരിട്ട്വാങ്ങലുമെല്ലാം ഓണ്‍ലൈൻ സംവിധാനത്തിലേക്ക് മാറിയിട്ടും ആർടി ഓഫീസുകളില്‍ നിന്നുള്ളഉദ്യോഗസ്ഥരെയാണ് ഇപ്പോഴും ഈ ചെക്ക്‌പോസ്റ്റുകളില്‍ ഡ്യൂട്ടിക്ക് നിയോഗിക്കുന്നത്.
നേരത്തെ 24 മണിക്കൂറും സജീവമായിരുന്ന പല ചെക്ക്‌പോസ്റ്റുകളുടെയും പ്രവർത്തന സമയംഇപ്പോള്‍ എട്ട് മണിക്കൂറായി ചുരുക്കിയിട്ടുണ്ട്. എന്നിട്ടും ഈ 19 ഇടങ്ങളിലായി 46 ഓളംതസ്തികകളാണ് നിലവിലുള്ളത്. ഈ തസ്തികകള്‍ പാഴായിപ്പോകുന്നു എന്ന കണ്ടെത്തലാണ്പുതിയ ശുപാർശയ്ക്ക് പിന്നില്‍.
കോടികളുടെ ലാഭം, കൂടുതല്‍ കാര്യക്ഷമത
ചെക്പോസ്റ്റുകള്‍ പൂർണ്ണമായി ഒഴിവാക്കി പകരം 198 ഓളം തസ്തികകള്‍ നിർത്തലാക്കിയാല്‍സംസ്ഥാന സർക്കാരിന് പ്രതിവർഷം 6.14 കോടി രൂപ ലാഭിക്കാൻ കഴിയുമെന്നാണ് റിപ്പോർട്ടില്‍വ്യക്തമാക്കുന്നത്. എന്നാല്‍ ഡിജിറ്റല്‍ യുഗത്തിനനുസരിച്ച് വകുപ്പ് വിപുലീകരിക്കുന്നതിന്റെഭാഗമായി ട്രാൻസ്പോർട്ട് കമ്മീഷണറേറ്റില്‍ 211 പുതിയ തസ്തികകള്‍ സൃഷ്ടിക്കാനുംആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനായി 10 കോടിയോളം രൂപയുടെ അധിക ബാധ്യത വരുമെങ്കിലും അനാവശ്യതസ്തികകള്‍ ഇല്ലാതാക്കുന്നതിലൂടെ ഈ ബാധ്യത വലിയ തോതില്‍ കുറയ്ക്കാനാകും.
കൂടാതെ 'ട്രാൻസ്പോർട്ട് കമ്മിഷണർ' എന്ന പദവി നാമം മാറ്റി 'മോട്ടോർ വെഹിക്കിള്‍ കമ്മിഷണർ' എന്നാക്കണമെന്നും ശുപാർശയുണ്ട്.
അതോടൊപ്പം തന്നെ, ആർടി ഓഫീസുകളില്‍ ഓണ്‍ലൈനായി അപേക്ഷകള്‍ സമർപ്പിച്ച ശേഷംഅതിന്റെ പ്രിന്റൗട്ടുകളും കടലാസ് പകർപ്പുകളും നേരിട്ട് ഓഫീസുകളില്‍ എത്തിക്കണമെന്നനിലവിലെ നിബന്ധന പൂർണ്ണമായി ഒഴിവാക്കും. ഇത് പൊതുജനങ്ങള്‍ക്ക് വലിയ ആശ്വാസമാകും. നിയമലംഘനങ്ങള്‍ കണ്ടെത്തുന്നതിനായി ഉദ്യോഗസ്ഥർ മൊബൈല്‍ ഫോണുകള്‍ ഉപയോഗിച്ച്‌ചിത്രങ്ങള്‍ പകർത്തി പിഴ ഈടാക്കുന്ന രീതിക്ക് പകരം, റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനുംബോധവല്‍ക്കരണത്തിനുമാണ് മുൻഗണന നല്‍കേണ്ടതെന്നും ശുപാർശയില്‍ പ്രത്യേകംഎടുത്തുപറയുന്നുണ്ട്. ആർട്ടിഫിഷ്യല്‍ ഇന്റലിജൻസ് (AI) ക്യാമറകളും വിർച്വല്‍ ചെക്ക്‌പോസ്റ്റ്(VCP) സംവിധാനങ്ങളും പൂർണ്ണ സജ്ജമായ സാഹചര്യത്തില്‍ ഈ ഭൗതിക ചെക്ക്‌പോസ്റ്റുകള്‍തുടരേണ്ടതില്ലെന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ അന്തിമ തീരുമാനം.

