Dailyhunt
പാകിസ്താനില്‍ പോലീസ് സ്റ്റേഷന് നേരെ ചാവേര്‍ കാര്‍ ബോംബ് ആക്രമണം ; 5 പേര്‍ കൊല്ലപ്പെട്ടു

പാകിസ്താനില്‍ പോലീസ് സ്റ്റേഷന് നേരെ ചാവേര്‍ കാര്‍ ബോംബ് ആക്രമണം ; 5 പേര്‍ കൊല്ലപ്പെട്ടു

Brave India News 2 weeks ago

സ്ലാമാബാദ് : പാകിസ്താനില്‍ പോലീസ് സ്റ്റേഷന് നേരെ ചാവേർ കാർ ബോംബ് ആക്രമണം. ഖൈബർ പഖ്തുണ്‍ഖ്വ പ്രവിശ്യയിലുണ്ടായ ചാവേർ കാർ ബോംബ് സ്ഫോടനത്തില്‍ അഞ്ച് പേർ കൊല്ലപ്പെട്ടു.

വ്യാഴാഴ്ച രാത്രി വൈകി ബാനു ജില്ലയിലെ ഡോമല്‍ തെഹ്‌സിലിലുള്ള പോലീസ് സ്റ്റേഷന് നേരെയാണ് ആക്രമണമുണ്ടായത്. സ്ഫോടകവസ്തുക്കള്‍ നിറച്ച കാർ പോലീസ് സ്റ്റേഷനിലേക്ക് ഇടിച്ചുകയറ്റിയാണ് ചാവേർ സ്ഫോടനം നടത്തിയത്.

നാല് പോലീസ് ഉദ്യോഗസ്ഥർക്ക് സ്ഫോടനത്തില്‍ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. മേഖലയില്‍ നിരോധിത സംഘടനയായ തെഹ്‌രീക് ഇ താലിബാൻ പാകിസ്ഥാൻ പോലുള്ള ഗ്രൂപ്പുകള്‍ പാകിസ്താന്റെ സുരക്ഷാ സേനകളെ ലക്ഷ്യമിട്ട് നിരന്തരം ആക്രമണങ്ങള്‍ നടത്തുന്നുണ്ട്. ഈ വർഷം ഫെബ്രുവരിയിലും സമാനമായ രീതിയില്‍ ബാജൗർ ജില്ലയില്‍ നടന്ന ആക്രമണത്തില്‍ 11 പോലീസുകാർ കൊല്ലപ്പെട്ടിരുന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Brave India News