Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
പാണ്ഡ്യ ബ്രദേഴ്‌സ് ഒരുമിച്ച്‌ നീലക്കുപ്പായത്തിലേക്ക്? അഫ്ഗാൻ പരമ്പരയ്ക്കുള്ള ടീം ഇന്ത്യയില്‍ വമ്പൻ അഴിച്ചുപണിക്ക് സാധ്യത

പാണ്ഡ്യ ബ്രദേഴ്‌സ് ഒരുമിച്ച്‌ നീലക്കുപ്പായത്തിലേക്ക്? അഫ്ഗാൻ പരമ്പരയ്ക്കുള്ള ടീം ഇന്ത്യയില്‍ വമ്പൻ അഴിച്ചുപണിക്ക് സാധ്യത

Brave India News 4 days ago

മാസം നടക്കാനിരിക്കുന്ന ഇന്ത്യ-അഫ്ഗാനിസ്ഥാൻ മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പരയിലൂടെ പ്രമുഖ ഇന്ത്യൻ താരങ്ങള്‍ ദേശീയ ടീമിലേക്ക് തിരിച്ചെത്താൻ ഒരുങ്ങുന്നു.

പരിക്കില്‍ നിന്ന് പൂർണ്ണ മുക്തി നേടിയ ഓള്‍റൗണ്ടർമാരായ ഹാർദിക് പാണ്ഡ്യ, നിതീഷ് കുമാർ റെഡ്ഡി എന്നിവർ കായികക്ഷമത വീണ്ടെടുത്തതായും, സ്പിൻ ഓള്‍റൗണ്ടർ വാഷിംഗ്ടണ്‍ സുന്ദർ ടീമിലേക്ക് മടങ്ങിയെത്താൻ സജ്ജനായെന്നുമാണ് പുറത്തുവരുന്ന വിവരങ്ങള്‍.

ബെംഗളൂരുവിലെ ബിസിസിഐ സെന്റർ ഓഫ് എക്സലൻസില്‍ (CoE) ഇരുവരും കഠിന പരിശീലനത്തിലാണ്. വാഷിംഗ്ടണ്‍ സുന്ദർ ഈ ആഴ്ച തന്നെ കായികക്ഷമത തെളിയിക്കാനായി ക്യാമ്പിലെത്തും. താരത്തിന്റെ വർക്ക്‌ലോഡ് ഘട്ടംഘട്ടമായി വർദ്ധിപ്പിച്ചിട്ടുണ്ടെന്നും അഫ്ഗാനിസ്ഥാനെതിരായ പരമ്പരയിലൂടെ സുന്ദറിനെ വീണ്ടും ടീമിന്റെ ഭാഗമാക്കാനാണ് മാനേജ്‌മെന്റ് ലക്ഷ്യമിടുന്നതെന്നും ബിസിസിഐ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.

ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര നഷ്ടമായ സൂപ്പർ പേസർ ജസ്പ്രീത് ബുംറയും ക്യാമ്പില്‍ പരിശീലനം തുടരുന്നുണ്ടെങ്കിലും താരത്തിന്റെ പൂർണ്ണ ഫിറ്റ്‌നസില്‍ പ്രത്യേക ശ്രദ്ധയാണ് ബിസിസിഐ പുലർത്തുന്നത്. വരാനിരിക്കുന്ന ന്യൂസിലൻഡിനെതിരായ നിർണ്ണായക ടെസ്റ്റ് പരമ്പര ലക്ഷ്യമിട്ടാണ് ബുംറയുടെ തയ്യാറെടുപ്പുകള്‍. കാല്‍മുട്ടിലെ പരിക്കിന് ശേഷം താരം അതിവേഗം സുഖം പ്രാപിക്കുന്നുണ്ടെങ്കിലും അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയില്‍ കളിക്കുന്നതിനേക്കാള്‍ ഏഷ്യൻ ഗെയിംസിലൂടെ തിരിച്ചുവരാനാണ് കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നത്.

ഇതിനിടെ, ഇംഗ്ലണ്ട്-അയർലൻഡ് പര്യടനത്തില്‍ അക്സർ പട്ടേലിന് മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിക്കാത്ത സാഹചര്യത്തില്‍ ക്രുണാല്‍ പാണ്ഡ്യയെ ടീമിലേക്ക് പരിഗണിക്കുന്നതിനെക്കുറിച്ചും സെലക്ടർമാർക്കിടയില്‍ ചർച്ചകള്‍ നടക്കുന്നുണ്ട്. 2021 ജൂലൈയിലാണ് ക്രുണാല്‍ അവസാനമായി ഇന്ത്യക്കായി കളിച്ചത്. ഐപിഎല്ലിന് മുന്നോടിയായി ടീമിന്റെ ശക്തി വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള മികച്ച തയ്യാറെടുപ്പായിരിക്കും അഫ്ഗാനിസ്ഥാനെതിരായ ഈ പരമ്പര.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Brave India News