Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
രക്ഷയില്ലാതെ സ്ലീപ്പര്‍ സെല്ലുകളെ ഇറക്കി പാകിസ്ഥാൻ ; 'ഓപ്പറേഷൻ സിന്ദൂറി 'ലെ വീരഗാഥ

രക്ഷയില്ലാതെ സ്ലീപ്പര്‍ സെല്ലുകളെ ഇറക്കി പാകിസ്ഥാൻ ; 'ഓപ്പറേഷൻ സിന്ദൂറി 'ലെ വീരഗാഥ

Brave India News 1 week ago

'ഓപ്പറേഷൻ സിന്ദൂറി'ല്‍ ശത്രുരാജ്യത്തിന് വൻ ആഘാതമേല്‍പിച്ച്‌ റഷ്യൻ നിർമ്മിത എസ്-400 മിസൈല്‍ പ്രതിരോധ സംവിധാനം.

ഇന്ത്യയുടെ അതിർത്തിയില്‍ നിന്ന് 300 കിലോമീറ്ററിലധികംദൂരത്തില്‍ പറന്ന പാകിസ്ഥാൻ സൈനിക വിമാനത്തെ എസ്-400 ഉപയോഗിച്ച്‌ ഇന്ത്യ വിജയകരമായിതകർത്തതായി മുൻ വെസ്റ്റേണ്‍ എയർ കമാൻഡ് ചീഫ് റിട്ട.എയർ മാർഷല്‍ ജിതേന്ദ്ര മിശ്രവെളിപ്പെടുത്തി. വാർത്താ ഏജൻസിയായ എഎൻഐയ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ്‌ഇന്ത്യയുടെ പ്രതിരോധ കരുത്തിനെക്കുറിച്ചും പാക്കിസ്ഥാനിലുണ്ടായ പരിഭ്രാന്തിയെക്കുറിച്ചുംഅദ്ദേഹം തുറന്നുപറഞ്ഞത്.

എസ്-400 നല്‍കിയ പ്രഹരം താങ്ങാനാകാതെ വന്നതോടെ ഈ സംവിധാനം വിന്യസിച്ചിരിക്കുന്നസ്ഥലം കണ്ടെത്താൻ പാകിസ്ഥാൻ സകല അടവുകളും പതിനെട്ടും പയറ്റിയെന്ന് ജിതേന്ദ്ര മിശ്രപറയുന്നു. ഇന്ത്യയ്ക്കുള്ളിലെ ചാരശൃംഖലകളെയും സ്ലീപ്പർ സെല്ലുകളെയും ഇതിനായി പാക്കിസ്ഥാൻസജീവമാക്കി. ഇതിനുപുറമേ മറ്റ് ചില രാജ്യങ്ങളുടെ സാറ്റലൈറ്റ് സഹായവും പാക്കിസ്ഥാൻതേടിയിരുന്നതായി അദ്ദേഹം സൂചിപ്പിച്ചു.

എസ്-400 വിന്യസിച്ചിട്ടുണ്ടെന്ന് കരുതിയ ആദംപുർ വ്യോമസേനാ താവളത്തിന് നേരെ പാകിസ്ഥാൻആക്രമണം അഴിച്ചുവിട്ടിരുന്നു. എന്നാല്‍ ഇന്ത്യൻ അതിർത്തിയുടെ 200 കിലോമീറ്റർ പരിധിയിലേക്ക്പോലും പാക്ക് യുദ്ധവിമാനങ്ങള്‍ക്ക് അടുക്കാനാകാത്ത വിധം ഭയം സൃഷ്ടിക്കാൻ എസ്-400-ന്കഴിഞ്ഞു. ഒരേസമയം നിരവധി വ്യോമ ഭീഷണികളെ ഒരുപോലെ നേരിടാനും തകർക്കാനുംതന്ത്രപ്രധാനമായ ഈ സുരക്ഷാ കവചത്തിന് സാധിച്ചുവെന്നും മിശ്ര കൂട്ടിച്ചേർത്തു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Brave India News