Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
രക്തവും വെള്ളവും ഒരുമിച്ച്‌ ഒഴുകില്ല; സിന്ധു നദീജല കരാറില്‍ പാകിസ്ഥാന്റെ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങാതെ ഇന്ത്യ

രക്തവും വെള്ളവും ഒരുമിച്ച്‌ ഒഴുകില്ല; സിന്ധു നദീജല കരാറില്‍ പാകിസ്ഥാന്റെ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങാതെ ഇന്ത്യ

Brave India News 2 weeks ago

സിന്ധു നദീജല കരാർ ഇന്ത്യ മരവിപ്പിച്ചതിനെതിരെ അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്തുണ തേടി പാകിസ്ഥാൻ രംഗത്തെത്തി.

അമേരിക്കയിലെ പാകിസ്ഥാൻ എംബസി സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കവെ പാക് വിദേശകാര്യ മന്ത്രി ഇഷാഖ് ദാർ ആണ് ഇന്ത്യയുടെ നടപടിക്കെതിരെ ആശങ്ക പ്രകടിപ്പിക്കുകയും ഇത് പ്രാദേശിക സമാധാനത്തിന് ഭീഷണിയാണെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തത്.

എന്നാല്‍, അതിർത്തി കടന്നുള്ള ഭീകരവാദം പൂർണ്ണമായും അവസാനിപ്പിക്കാതെ യാതൊരുവിധ ഒത്തുതീർപ്പുമില്ലെന്ന ഉറച്ച നിലപാടിലാണ് ഇന്ത്യ. 'രക്തവും വെള്ളവും ഒരുമിച്ച്‌ ഒഴുകില്ല' എന്ന വ്യക്തമായ വിദേശനയം ആവർത്തിച്ചുകൊണ്ട്, പാകിസ്ഥാൻ തങ്ങളുടെ മണ്ണില്‍ പ്രവർത്തിക്കുന്ന ഭീകര സംഘടനകളെ പൂർണ്ണമായി ഉന്മൂലനം ചെയ്യുന്നത് വരെ കരാർ മരവിപ്പിച്ചത് തുടരുമെന്ന് ന്യൂഡല്‍ഹി വ്യക്തമാക്കി.

ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ 26 പേരുടെ മരണത്തിനിടയാക്കിയ പാക് സ്പോണ്‍സേർഡ് ഭീകരാക്രമണത്തിന് പിന്നാലെയാണ് 1960-ലെ സിന്ധു നദീജല കരാർ ഇന്ത്യ മരവിപ്പിച്ചത്. അന്താരാഷ്ട്ര സമ്മർദ്ദങ്ങള്‍ക്കോ പാകിസ്ഥാന്റെ ഭീഷണികള്‍ക്കോ വഴങ്ങില്ലെന്നും അതിർത്തി കടന്നുള്ള അക്രമങ്ങള്‍ അവസാനിക്കാതെ പ്രകൃതി വിഭവങ്ങള്‍ പങ്കിടാൻ കഴിയില്ലെന്നുമുള്ള നിലപാടില്‍ ഇന്ത്യ ഉറച്ചുനില്‍ക്കുകയാണ്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Brave India News