Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
തൃണമൂല്‍ എംപി കല്യാണ്‍ ബാനര്‍ജിക്ക് നേരെയും ജനരോഷം ; ആള്‍ക്കൂട്ട ആക്രമണത്തില്‍ തലയ്ക്ക് പരിക്ക്

തൃണമൂല്‍ എംപി കല്യാണ്‍ ബാനര്‍ജിക്ക് നേരെയും ജനരോഷം ; ആള്‍ക്കൂട്ട ആക്രമണത്തില്‍ തലയ്ക്ക് പരിക്ക്

Brave India News 4 months ago

കൊല്‍ക്കത്ത : പശ്ചിമ ബംഗാളില്‍ മറ്റൊരു തൃണമൂല്‍ കോണ്‍ഗ്രസ് ഉന്നത നേതാവിന് നേരെ കൂടി ആള്‍ക്കൂട്ട ആക്രമണം. പാർട്ടിയുടെ മുതിർന്ന നേതാവും ലോക്‌സഭാ എംപിയുമായ കല്യാണ്‍ ബാനർജിക്ക് നേരെയാണ് ജനരോഷമുണ്ടായത്.

ഹൂഗ്ലി ജില്ലയിലെ ചണ്ഡിതാലയില്‍ വെച്ചുണ്ടായ സംഘർഷത്തില്‍ കല്യാണ്‍ ബാനർജിയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ചണ്ഡിതാല പോലീസ് സ്റ്റേഷന് മുന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവർത്തകർ നടത്തിയ പ്രതിഷേധ മാർച്ചിനിടെയാണ് സംഭവം.

പ്രദേശത്ത് തുടരുന്ന രാഷ്ട്രീയ അക്രമങ്ങള്‍ക്കെതിരെയും തൃണമൂല്‍ പ്രവർത്തകർക്ക് സുരക്ഷ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് പോലീസിന് നിവേദനം നല്‍കാൻ എത്തിയതായിരുന്നു ശ്രീരാംപൂർ മണ്ഡലത്തില്‍ നിന്നുള്ള എംപിയായ കല്യാണ്‍ ബാനർജി. പോലീസ് സ്റ്റേഷന് പുറത്ത് തൃണമൂല്‍ പ്രവർത്തകരും സ്റ്റേഷന് പുറത്ത് തടിച്ചുകൂടിയ ജനങ്ങളും തമ്മില്‍ വാക്കേറ്റവും സംഘർഷവും ഉണ്ടായി.

തുടർന്നുണ്ടായ കല്ലേറില്‍ തലയ്ക്ക് മുറിവേറ്റ അദ്ദേഹത്തെ ഉടൻ തന്നെ സുരക്ഷാ ഉദ്യോഗസ്ഥരും പാർട്ടി പ്രവർത്തകരും ചേർന്ന് അദ്ദേഹത്തെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. ആക്രമണത്തിന് പിന്നില്‍ കൃത്യമായ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന് പരിക്കേറ്റ കല്യാണ്‍ ബാനർജി ആരോപിച്ചു. ജനാധിപത്യപരമായ പ്രതിഷേധങ്ങള്‍ക്ക് നേരെ നടക്കുന്ന ആസൂത്രിത ആക്രമണമാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Brave India News