Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഉന്നത സൈനിക മേധാവികളെ പുറത്താക്കി ചൈന ; അഴിമതിവിരുദ്ധ അന്വേഷണത്തിനു പിന്നാലെ ഇന്ത്യയുമായുള്ള അതിര്‍ത്തി തര്‍ക്കവും വഴിത്തിരിവിലേക്ക്

ഉന്നത സൈനിക മേധാവികളെ പുറത്താക്കി ചൈന ; അഴിമതിവിരുദ്ധ അന്വേഷണത്തിനു പിന്നാലെ ഇന്ത്യയുമായുള്ള അതിര്‍ത്തി തര്‍ക്കവും വഴിത്തിരിവിലേക്ക്

Brave India News 1 week ago

ബീജിങ് : ചൈനീസ് ഭരണകൂടത്തില്‍ പ്രസിഡന്റ് ഷി ജിൻപിങ് നടപ്പിലാക്കുന്ന വൻ അഴിമതിവിരുദ്ധ നടപടികളുടെ ഭാഗമായി ചൈനീസ് പീപ്പിള്‍സ് ലിബറേഷൻ ആർമിയിലെ (പിഎല്‍എ) ഉന്നത ജനറല്‍മാർ പുറത്താക്കപ്പെട്ടു.

സെൻട്രല്‍ മിലിട്ടറി കമ്മീഷൻ (സിഎംസി) ഉപാധ്യക്ഷൻ ജനറല്‍ ഷാങ് യൂസിയ, ജോയിന്റ് സ്റ്റാഫ് ചീഫ് ജനറല്‍ ലിയു ഷെൻലി എന്നിവരെയാണ് അഴിമതിയും ഗുരുതര അച്ചടക്കലംഘനവും ആരോപിച്ച്‌ ഏറ്റവും ഉയർന്ന സൈനിക സമിതിയില്‍ നിന്ന് ഒഴിവാക്കിയത്. ഇതിന് പുറമെ ചൈനീസ് പാർലമെന്റായ നാഷണല്‍ പീപ്പിള്‍സ് കോണ്‍ഗ്രസിലെ പ്രമുഖ അംഗങ്ങളായ മറ്റ് പത്തോളം മുതിർന്ന സൈനിക ഉദ്യോഗസ്ഥരുടെയും സ്ഥാനങ്ങള്‍ റദ്ദാക്കിയിട്ടുണ്ട്.

ചൈനയിലെ ഏറ്റവും പുതിയ സൈനിക നടപടികള്‍ക്ക് ഇന്ത്യ-ചൈന അതിർത്തി തർക്കങ്ങളുമായി നിർണ്ണായകമായ ബന്ധമുണ്ടെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. 2017-ലെ ഡോക്ലാം അതിർത്തി തർക്കത്തിനും 2020-ലെ ഗാല്‍വാൻ താഴ്‌വരയിലെ മാരകമായ ഏറ്റുമുട്ടലിനും നേതൃത്വം നല്‍കിയ വെസ്റ്റേണ്‍ തിയേറ്റർ കമാൻഡ് മുൻ തലവൻ ജനറല്‍ ഷാവോ സോങ്ഖിയെ രാഷ്ട്രീയ ഉപദേശക സമിതിയിലെ സ്ഥാനങ്ങളില്‍ നിന്ന് ചൈന നീക്കം ചെയ്തു. ഇന്ത്യയെ പാഠം പഠിപ്പിക്കാനെന്ന വ്യാജേന ഗാല്‍വാനില്‍ ആക്രമണത്തിന് ഉത്തരവിട്ടത് ജനറല്‍ ഷാവോ ആണെന്ന് നേരത്തെ അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികള്‍ വെളിപ്പെടുത്തിയിരുന്നു. ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന ടിബറ്റ്, സിൻജിയാങ് മേഖലകളുടെ പൂർണ്ണ ചുമതല ഈ വെസ്റ്റേണ്‍ തിയേറ്റർ കമാൻഡിനായിരുന്നു.

ചൈനീസ് സൈന്യത്തില്‍ ആഴത്തില്‍ വേരോടിയ സാമ്പത്തിക ക്രമക്കേടുകളും വ്യാജ ഉപകരണ നിർമ്മാണവുമാണ് ഷി ജിൻപിങിന്റെ ഈ കടുത്ത നടപടിക്ക് പിന്നിലെ പ്രധാന കാരണം. പ്രതിരോധ മേഖലയിലെ ഉയർന്ന ഉദ്യോഗസ്ഥരെ പുറത്താക്കുന്നത് വഴി സൈന്യത്തിന്മേല്‍ പൂർണ്ണ രാഷ്ട്രീയ നിയന്ത്രണം കൊണ്ടുവരാനും പ്രസിഡന്റ് ലക്ഷ്യമിടുന്നുണ്ട്. അതിർത്തിയിലെ ആക്രമണാത്മക നീക്കങ്ങള്‍ക്ക് പിന്നില്‍ പ്രവർത്തിച്ച ജനറല്‍മാർക്കെതിരെയുണ്ടായ ഈ വൻ വിചാരണയും നടപടിയും ഇന്ത്യയുമായുള്ള അതിർത്തി ചർച്ചകളില്‍ നിർണ്ണായകമായ മാറ്റങ്ങള്‍ക്ക് വഴിതുറന്നേക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Brave India News