Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ആയുര്‍വേദ ഫാര്‍മസിസ്റ്റ് : കൂടിക്കാഴ്ച 15ന്

ആയുര്‍വേദ ഫാര്‍മസിസ്റ്റ് : കൂടിക്കാഴ്ച 15ന്

Career Magazine 3 weeks ago

പാലക്കാട്: ഭാരതീയ ചികിത്സാ വകുപ്പിന് കീഴില്‍ ജില്ലയില്‍ ഒഴിവുള്ള ആയുര്‍വേദ ഫാര്‍മസിസ്റ്റ് തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് ജൂലൈ 15ന് രാവിലെ 11.30ന് കൂടിക്കാഴ്ച നടക്കും.

എസ് എസ് എല്‍ സിയും സര്‍ക്കാര്‍ അംഗീകരിച്ച ആയുര്‍വേദ ഫാര്‍മസി ട്രെയിനിങ്ങും (ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ഒരു വര്‍ഷത്തെ കോഴ്സ്) ആണ് യോഗ്യത.

പ്രായപരിധി 18-36 വയസ്. ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍ സഹിതം സുല്‍ത്താന്‍പേട്ടയിലെ ജില്ലാ ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കണം.

ഫോണ്‍: 0491 2544296.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Career Magazine