Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
അങ്കണവാടി കം ക്രഷ് വര്‍ക്കര്‍/ ഹെല്‍പ്പര്‍ നിയമനം

അങ്കണവാടി കം ക്രഷ് വര്‍ക്കര്‍/ ഹെല്‍പ്പര്‍ നിയമനം

Career Magazine 2 days ago

തൃശൂർ : വനിതാ ശിശു വികസന വകുപ്പിന് കീഴില്‍ തൃശ്ശൂര്‍ ജില്ലയിലെ മാള ഐ സി ഡി എസ് പ്രോജക്‌ട് പരിധിയിലുള്ള മാള ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് നം 14 ലെ അങ്കണവാടി സെ.നം 29 ലെ അങ്കണവാടി കം ക്രഷിലേക്ക് ക്രഷ് ഹെല്‍പ്പര്‍ തസ്തികയിലേക്കും അന്നമനട ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് നം.

6 ലെ അങ്കണവാടി സെ.നം 52 ലേയും അങ്കണവാടി കം ക്രഷിലേക്ക് ക്രഷ് വര്‍ക്കര്‍/ ക്രഷ് ഹെല്‍പ്പര്‍ തസ്തികകളിലേക്ക് അതാത് വാര്‍ഡിലേയും തൊട്ടടുത്ത വാര്‍ഡിലേയും സ്ഥിരതാമസമുള്ള വനിതകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

അപേക്ഷകര്‍ 2026 ജനുവരി ഒന്നിന് 18 വയസ്സ് പൂര്‍ത്തിയായവരും 35 വയസ്സ് കഴിയാത്തവരും ആയിരിക്കണം.

ക്രഷ് വര്‍ക്കര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ പ്ലസ് ടു പാസ്സായിരിക്കണം.

ക്രഷ് ഹെല്‍പ്പര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ പത്താംക്ലാസ്സ് പാസ്സായവരായിരിക്കണം.

കൂടിക്കാഴ്ചയുടെ അടിസ്ഥാനത്തിലാണ് റാങ്ക് ലിസ്റ്റ് തയ്യാറാക്കുക.

അപേക്ഷകള്‍ 2026 സെപ്റ്റംബര്‍ 8 ലിസ്റ്റ് മുതല്‍ 19 വൈകീട്ട് 5 മണി വരെ പ്രവര്‍ത്തി ദിവസങ്ങളില്‍ നേരിട്ടോ തപാല്‍ വഴിയോ മാള ഐ സി ഡി എസ് പ്രോജക്‌ട് ഓഫീസില്‍ സ്വീകരിക്കും.

അപേക്ഷയുടെ മാതൃക മാള ഐ സി ഡി എസ് ഓഫീസ്, അന്നമനട ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളില്‍ നിന്നും ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് വടമ സിവില്‍ സ്റ്റേഷനിലുള്ള ഐ സി ഡി എ സ് ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്.

അപേക്ഷ അയയ്‌ക്കേണ്ട വിലാസം: ശിശു വികസന പദ്ധതി ഓഫീസര്‍, ശിശു വികസന പദ്ധതി ഓഫീസറുടെ കാര്യാലയം, മിനി സിവില്‍ സ്റ്റേഷന്‍, വടമ, തൃശൂർ ഫോണ്‍: 9400739203.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Career Magazine