കോഴിക്കോട് : സംസ്ഥാന ടൂറിസം വകുപ്പിനു കീഴില്‍ കോഴിക്കോട് പ്രവർത്തിക്കുന്ന ഗവ. ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടില്‍ നടപ്പ് അധ്യയന വർഷത്തില്‍ മണിക്കൂർ/ ദിവസ വേതനാടി സ്ഥാനത്തില്‍ ജോലി ചെയ്യുന്നനിനായി ഡെമോണ്‍സ്ട്രേറ്റർ, ലാബ് അസിസ്റ്റൻറ്, തസ്‌തികകളിലേക്കുള്ള കൂടിക്കാഴ്ച്ച ഒക്ടോബർ 14 ന് രാവിലെ 10 ന് ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫീസില്‍ വെച്ച് നടത്തുന്നു.
ഡെമോന്‍സ്ട്രേറ്റർ: യോഗ്യത- മൂന്നുവർഷ ഹോട്ടല്‍ മാനേജ്മെൻറ്/ ഡിപ്ലോമ, അനുബന്ധ വിഷയത്തില്‍ രണ്ട് വർഷത്തില്‍ കുറയാത്ത പ്രവർത്തി പരിചയം.
ലാബ് അസിസ്റ്റൻറ്: യോഗ്യത- ഫുഡ് ക്രാഫ്റ്റ് സർട്ടിഫിക്കറ്റ് ഇൻ ഫുഡ് പ്രൊഡക്ഷൻ.
ഉദ്യോഗാർഥികള്‍ അസ്സല്‍ രേഖകള്‍ സഹിതം കൂടിക്കാഴ്ചയ്ക്ക് ഹാജരാകേണ്ടതാണ്.
ഫോണ്‍- 0495-2372131, 9745531608

