ആലപ്പുഴഃ മാവേലിക്കര രാജാ രവി വർമ്മ കോളേജ് ഓഫ് ഫൈൻ ആർട്‌സില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ഗസ്റ്റ് ലക്‌ചറർ തസ്തികകളിലേക്ക് നിയമനം.
ലക്‌ചറർ ഇൻ പെയിൻറിങ്, ലക്‌ചറർ ഇൻ സ്കള്‍പ്ചറർ എന്നീ തസ്തികകളില്‍ രണ്ട് ഒഴിവുകളുണ്ട്.
ഒക്ടോബർ 29 രാവിലെ 11ന് യോഗ്യത-മുൻപരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകള്‍ക്കൊപ്പം പ്രിൻസിപ്പലിന്റെ ഓഫീസില്‍ അഭിമുഖത്തിന് ഹാജരാകണം.
യോഗ്യതകള്‍: ലക്‌ചറർ ഇൻ സ്കള്‍പ്ചറർ- അംഗീകൃത സർവ്വകലാശാലയില്‍ നിന്നുള്ള 55 ശതമാനം കുറയാത്ത ഒന്നാം ക്ലാസ് അല്ലെങ്കില്‍ രണ്ടാം ക്ലാസ് ബിരുദം അല്ലെങ്കില്‍ ശില്‍പ്പകലയിലുള്ള രണ്ടാം ക്ലാസ് മാസ്റ്റേഴ്സ് ബിരുദം. അല്ലെങ്കില്‍ എസ്.എസ്.എല്‍.സി /തത്തുല്യ യോഗ്യത.
ലക്‌ചറർ ഇൻ പെയിൻറിങ്- അംഗീകൃത സർവ്വകലാശാലയില്‍ നിന്നോ സ്ഥാപനത്തില്‍ നിന്നോ ശില്‍പ്പകലയില്‍ 55% കുറയാത്ത മാർക്കോടെയുള്ള ഒന്നാം ക്ലാസ് അല്ലെങ്കില്‍ രണ്ടാം ക്ലാസ് നാഷണല്‍ ഡിപ്ലോമ (ബിരുദത്തിന് തുല്യമായത്). അംഗീകൃത സർവ്വകലാശാലയില്‍ നിന്നുള്ള 55% കുറയാത്ത മാർക്കോടെയുള്ള ഒന്നാം ക്ലാസ് അല്ലെങ്കില്‍ രണ്ടാം ക്ലാസ് പെയിന്റിംഗ് ബിരുദം/ പെയിന്റിംഗിലുള്ള രണ്ടാം ക്ലാസ് മാസ്റ്റേഴ്സ് ബിരുദം. അല്ലെങ്കില്‍ എസ്.എസ്.എല്‍.സി/ തത്തുല്യ യോഗ്യത. അംഗീകൃത സർവ്വകലാശാലയില്‍ നിന്നോ സ്ഥാപനത്തില്‍ നിന്നോ പെയിന്റിംഗില്‍ 55% കുറയാത്ത മാർക്കോടെയുള്ള ഒന്നാം ക്ലാസ് അല്ലെങ്കില്‍ രണ്ടാം ക്ലാസ് നാഷണല്‍ ഡിപ്ലോമ (ബിരുദത്തിന് തുല്യമായത്).
ഫോണ്‍: 0479 2341199.

