തിരുഃ ടൂറിസം വകുപ്പിൻ റെ കീഴില്‍ തിരുവനന്തപുരം കണ്ണേറ്റുമുക്കില്‍ പ്രവർത്തിക്കുന്ന ഗവണ്മെൻറ് ഫുഡ് ക്രാഫ്‌റ്റ് ഇൻസ്റ്റിറ്റ്യൂട്ട് സെൻററില്‍ 2026-27 അധ്യയന വർഷത്തെ ഒരു വർഷം ദൈർഘ്യമുള്ള ഹോട്ടല്‍ മാനേജ്‌മെൻറ് കോഴ്‌സായ ഫുഡ് പ്രൊഡക്ഷൻ കോഴ്‌സിലേയ്ക്ക് ഒ.ബി.സി വിഭാഗത്തില്‍ ഏതാനും സീറ്റും, ഫ്രണ്ട് ഓഫീസ് ഓപ്പറേഷൻ, ഫുഡ് ആൻഡ് ബിവറേജ് സർവീസ് എന്നീ കോഴ്സുകളിലേയ്ക്ക് എസ്.സി, എസ്.ടി വിഭാഗത്തിലും, കൂടാതെ മററ് വിഭാഗങ്ങളിലും ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്.
എസ്.എസ്.എല്‍.സി./പ്‌ളസ് ടു/ ടി.സി. എന്നിവയുടെ അസ്സല്‍ സർട്ടിഫിക്കറ്റുകളുമായി ഓഫീസില്‍ നേരിട്ട് എത്തി അഡ്മിഷൻ നേടാവുന്നതാണ്. അടിസ്ഥാന യോഗ്യത പ്‌ളസ് ടു / തത്തുല്യം / ഡിഗ്രി.
ഫോണ്‍: 0471 2728340 / 8075319643/7561882783 / 6238455239.

