എറണാകുളം : പുല്ലേപ്പടി സർക്കാർ ജില്ലാ ഹോമിയോ ആശുപത്രിയില്‍ ആശുപത്രി മാനേജ്‌മെൻറ് കമ്മിറ്റിക്ക് കീഴില്‍ കരാർ അടിസ്ഥാനത്തില്‍ ക്ലറിക്കല്‍ അസിസ്റ്റൻറ്നെ താല്‍ക്കാലികമായി നിയമിക്കുന്നു.
ബി.കോം/ബി.എസ്.സി കമ്പ്യൂട്ടർ സയൻസ് ബിരുദവും എം.എസ് ഓഫീസ് (MS Office) പരിജ്ഞാനവും ഉള്ളവർക്ക് അപേക്ഷിക്കാം.
താല്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന അസല്‍ രേഖകള്‍, പകർപ്പുകള്‍, ബയോഡാറ്റ എന്നിവ സഹിതം ജൂണ്‍ 6-ന് രാവിലെ 10 ന് പുല്ലേപ്പടിയിലുള്ള ജില്ലാ ഹോമിയോ ആശുപത്രിയില്‍ അഭിമുഖത്തിന് ഹാജരാകണം.

