Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
മദ്രാസില്‍, 'തേരാപാരാ'.രാജൻ പി. തൊടിയൂര്‍

മദ്രാസില്‍, 'തേരാപാരാ'.രാജൻ പി. തൊടിയൂര്‍

Career Magazine 1 day ago

. വർഷങ്ങള്‍ക്ക് മുൻപ് , ഒരു ദിവസം ജഗതിച്ചേട്ടൻ പറഞ്ഞു.

"സിനിമയില്‍ തെളിയണോ, മദ്രാസില്‍ വരണം. തേരാപാരാ നടക്കണം.

അവിടത്തെ പൈപ് വെള്ളം കുടിക്കണം. മോനെ മദ്രാസാണ്, സിനിമ. ഇവിടെ നിന്നാല്‍ തേരാപാരാ…സ്വാഹാ …"

ആനന്ദക്കുട്ടൻ സാറിൻറെ വീട്ടിലേക്കുള്ള യാത്രകള്‍ മഹാ പ്രതിഭകളുമായുള്ള ബന്ധങ്ങളായി. സാഹിത്യകാരന്മാർ…പത്രപ്രവർത്തകർ… അവിടെയുണ്ടാകും. ഉറൂബ്, എസ് ഗുപ്തൻ നായർ, കാവാലം നാരായണപ്പണിക്കർ , വേണു നാഗവള്ളി , സുകുമാർ, പ്രൊഫ. പന്മന രാമചന്ദ്രൻ നായർ, ആകാശവാണിയിലെ നാഗവള്ളി ആർ എസ്‌ കുറുപ്പ്, ജഗതി എൻ കെ ആചാരി, പത്മനാഭൻ നായർ, കെ ജി സേതുനാഥ്‌, പി ഗംഗാധരൻ നായർ, പത്മരാജൻ, എം ജി രാധാകൃഷ്ണൻ. …

ഭദ്രാഞ്ജലിയില്‍ നിന്ന് ആകാശവാണിയിലേക്ക് നടത്തം, സ്ഥിരമായി. കെ ജി സേതുനാഥിൻറെയും ജഗതിയുടെയും വീട്ടിലേക്ക് ക്ഷണം.

ഒരു ദിവസം അച്ഛന് ഉച്ചക്ക് ആകാശവാണിയില്‍ ചോറുമായെത്തുമ്പോഴാണ് ജഗതി ശ്രീകുമാറിനെ പരിചയപ്പെടുന്നത്.

മനസ്സ് നിറയെ സിനിമ സ്വപ്നങ്ങളുമായി നടക്കുന്ന ചെറുപ്പക്കാരനോട് അച്ഛന് സ്വാഭാവികമായ പിണക്കം. സർക്കാർ ജോലിക്ക് ശ്രമിക്കുന്നില്ല. പരാതി. ശ്രീകുമാർ കേഴ്ക്കാത്ത പോലെ നില്‍ക്കും.

യുവവാണിയില്‍ ചർച്ചകളില്‍ പങ്കെടുത്തു തുടങ്ങി. കഥകളെഴുതി. ഗാനങ്ങള്‍ എഴുതി. പത്മരാജനും പ്രതാപനും ജോണ്‍ സാമുവലും എസ് വേണുവുമൊക്കെ സൗഹൃദത്തിലായി.

മുടവൻ മുകളിലുള്ള വീട്ടിലിരിക്കുമ്പോള്‍ കെ ജി സേതുനാഥ് പുതിയ നോവല്‍ എടുത്തു തന്നു. 'കൊമ്പൻ സ്രാവ്' . ഇത് തിരക്കഥയാക്കണം. കൊല്ലം പശ്ചാത്തലത്തില്‍. എനിക്കൊരാളുണ്ട് നിർമ്മിക്കാൻ.

അന്ന് അദ്ദേഹം റേഡിയോ നാടകങ്ങളില്‍ നിറഞ്ഞു നില്‍ക്കുകയാണ്. രണ്ടു-മൂന്ന് കഥകള്‍ സിനിമയായിട്ടുമുണ്ട്. മാത്രമല്ല തിക്കുറിശ്ശി ആത്മമിത്രവും. തിരക്കഥ എഴുതിത്തുടങ്ങി. പുരോഗതി… ചർച്ചകള്‍. തിക്കുറിശ്ശി സ്ഥലത്തുണ്ടെങ്കില്‍ അവിടേക്കു നീളും. ചർച്ച. ഇടക്ക് കാണുമ്പോള്‍ ജഗതി ചോദിക്കും. എന്തായി തിരക്കഥ? എനിക്കുണ്ടോ വേഷം ?…ഒരു ദിവസം മദ്രാസിലേക്ക് ജഗതി ശ്രീകുമാർ അപ്രത്യക്ഷമായി.
തിരക്കഥ പൂർത്തിയായി. തിക്കുറിശ്ശി ഗാനങ്ങള്‍ എഴുതാൻ തയ്യാറായി. പക്ഷെ നിർമ്മാതാവിനെ കാണാനില്ല.
" മോനെ സാരമില്ല. നീ കൊല്ലംകാരോട് ചോദിക്കു" .

അന്ന് കെ പി പി ഗ്രൂപ്പ് സിനിമ തീയേറ്ററും നിർമ്മാണവും തുടങ്ങിയ സമയമാണ്. രണ്ടു സിനിമയെടുത്തു.
പി ലക്ഷ്മണൻ പിള്ള 'കൊമ്പൻ സ്രാവ്' നിർമ്മിക്കാൻ താല്‍പ്പര്യം കാട്ടി. പലതവണ ഓഫീസില്‍ കയറിയിറങ്ങി. തെങ്ങമം അദ്ദേഹവുമായി സംസാരിച്ചു. പക്ഷെ അവസാനമെടുത്ത ചിത്രവും പരാജയപ്പെട്ടതോടെ , അവർ ചലച്ചിത്ര നിർമ്മാണത്തില്‍ നിന്ന് പിന്മാറി. തിരക്കഥ ജനറല്‍ പിൿ ചേ ർസി ൻറെ ഓഫീസില്‍… അവിടെ നിന്ന് ചെറുപുഷ്പം ഫിലിംസ് കൊച്ചേട്ടൻറെ അടുത്തേക്ക്.

ഇതിനിടെ ജഗതി ചേട്ടൻറെ അറിയിപ്പ് വന്നു. "ഞാൻ സിനിമയില്‍ അഭിനയിക്കുകയാണ്" .

(തുടരും)

ചിത്രം : ജഗതി ശ്രീകുമാറുമൊത്ത്

rajan@careermagazine.in

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Career Magazine