Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
മെഡിക്കല്‍ കോളേജില്‍ നിയമനം

മെഡിക്കല്‍ കോളേജില്‍ നിയമനം

Career Magazine 2 weeks ago

കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ എച്ച്‌ഡിഎസ്സിന് കീഴില്‍ സെക്യൂരിറ്റി, റെസ്പിറേറ്ററി ടെക്‌നീഷ്യന്‍, ബ്ലഡ് ബാങ്ക് കൗണ്‍സിലര്‍ എന്നീ തസ്തികകളിലെ ഒഴിവിലേക്കു 755 രൂപ ദിവസക്കൂലി അടിസ്ഥാനത്തില്‍ താല്‍ക്കാലികമായി നിയമനം നടത്തുന്നു.

ഉദ്യോഗാര്‍ഥികള്‍ സര്‍ട്ടിഫക്കറ്റുകള്‍ സഹിതം ഐഎംസിഎച്ച്‌ സൂപ്രണ്ട് ഓഫീസില്‍ അതാത് ദിവസം ഇന്റര്‍വ്യൂവിന് നേരിട്ട് എത്തേണ്ടതാണ്.

സെക്യൂരിറ്റി തസ്‌കിയിലെ അഭിമുഖം സെപ്റ്റംബര്‍ ഒന്നിന് പകല്‍ 11.30-ന് നടക്കും.

യോഗ്യത: ജെസിഒ റാങ്കില്‍ താഴെയുള്ള വിമുക്ത ഭടന്മാര്‍, പാരാമിലിറ്ററി/കേന്ദ്രസേനകള്‍, പോലീസ്, ഫയര്‍ഫോഴ്സ് എന്നിവയില്‍ നിന്നും വിരമിച്ചവര്‍.

ഉയര്‍ന്ന പ്രായപരിധി: 60 വയസ്സ്.

റെസ്പിറേറ്ററി ടെക്‌നീഷ്യന്‍ അഭിമുഖം സെപ്റ്റംബര്‍ മൂന്നിന് 11.30 മണിക്ക് നടക്കും.

യോഗ്യത: ഡിപ്ലോമ ഇന്‍ റെസ്പിറേറ്ററി ടെക്‌നോളജി.

പ്രായം: 20-40 വയസ്സ്. പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന.

ബ്ലഡ് ബാങ്കിലേക്കുള്ള കൗണ്‍സിലര്‍ അഭിമുഖം സെപ്റ്റംബര്‍ രണ്ടിന് പകല്‍ 11.30-ന് നടക്കും.

യോഗ്യത : മാസ്റ്റേഴ്‌സ് ഡിഗ്രി ഇന്‍ സോഷ്യല്‍ വര്‍ക്ക്, സൈക്കോളജി, ബേസിക് കമ്പ്യൂട്ടര്‍ സ്‌കില്‍ (എംഎസ് ഓഫീസ്) ഫോര്‍ മെയിന്റൈനിംഗ് ഡോണര്‍ രജിസ്റ്റേഴ്‌സ്, ബ്ലഡ് ബാങ്ക് കൗണ്‍സിലിംഗ് അല്ലെങ്കില്‍ ഐസിടിസിയില്‍ ബിരുദാനന്തര ബിരുദത്തിനു ശേഷം കുറഞ്ഞത് ആറ് മാസത്തെ പ്രവൃത്തി പരിചയം.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Career Magazine