തിരുഃ ഹോസ്പിറ്റല് ഡെവലപ്മെൻറ് സൊസൈറ്റി പെർഫ്യൂഷനിസ്റ്റ് താല്കാലിക അടിസ്ഥാനത്തില് ഓപ്പണ് വിഭാഗത്തിന് സംവരണം ചെയ്തിട്ടുള്ള ഒരു ഒഴിവ് നിലവിലുണ്ട്.
പ്രായ പരിധി 2026 ജനുവരി 1ന് 41 വയസ് കവിയരുത് (നിയമാനുസൃത വയസിളവ് ബാധകം).
ബി എസ് സി പെർഫ്യൂഷൻ ടെക്നോളജിയും രണ്ട് വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത.
നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികള് പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസല് സർട്ടിഫിക്കറ്റുകളുമായി ജൂലൈ 29 നകം ബന്ധപ്പെട്ട എംപ്ലോയ്മെൻറ്എക്സ്ചേഞ്ചില് നേരിട്ട് ഹാജരാകണം.
നിലവില് ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട സ്ഥാപനമേധാവിയില് നിന്നുള്ള എൻ ഒ സി ഹാജരാക്കണം.

