Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
പിആര്‍ഡി പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു

പിആര്‍ഡി പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു

Career Magazine 1 week ago

തിരു: ഇൻഫർമേഷൻ പബ്‌ളിക് റിലേഷൻസ് വകുപ്പ് നിർമിക്കുന്ന ഇൻഹൗസ് ഇൻഫോ വീഡിയോകള്‍, റീലുകള്‍, സോഷ്യല്‍ മീഡിയ ക്രിയേറ്റീവുകള്‍ എന്നിവയുടെ പ്രൊഡക്ഷൻ ജോലികള്‍ക്കായി വീഡിയോ എഡിറ്റർ, ക്യാമറാമാൻ, ഡബ്ബിംഗ് ആർട്ടിസ്റ്റ് വിഭാഗങ്ങളില്‍ പാനല്‍ രൂപീകരിക്കുന്നു.

മുഖാമുഖത്തിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. പ്രതിഫലം പീസ് വർക്ക് അടിസ്ഥാനത്തിലാണ്.

യോഗ്യത:

ക്യാമറാമാൻ:- കുറഞ്ഞത് അഞ്ച് വർഷം വീഡിയോഗ്രാഫിയില്‍ പ്രവൃത്തിപരിചയം. ഉയർന്ന നിലവാരമുള്ള ഡിജിറ്റല്‍ മൂവി ക്യാമറകള്‍ ഉള്‍പ്പെടെ വിവിധ ക്യാമറാ/ക്യാമറ അനുബന്ധ ഉപകരണങ്ങള്‍ ഉപയോഗിക്കാനുള്ള അറിവും സർക്കാർ പരിപാടികള്‍ ചെയ്തുള്ള പരിചയം അഭികാമ്യം.

വീഡിയോ എഡിറ്റർ:- എഫ്.സി.പി, പ്രീമിയർ തുടങ്ങിയ എഡിറ്റിംഗ്, സൗണ്ട് റെക്കോഡിംഗ് സോഫ്റ്റ്‌വെയറുകള്‍ ഉപയോഗിക്കാനുള്ള അറിവ്. കുറഞ്ഞത് അഞ്ച് വർഷത്തെ പ്രവൃത്തി പരിചയം. സർക്കാർ പരിപാടികള്‍ ചെയ്ത പരിചയം അഭികാമ്യം. കളർഗ്രേഡിംഗ്, എ.ഐ വീഡിയോ ടൂളുകള്‍ ഉപയോഗിക്കാനുള്ള അറിവ് അഭികാമ്യം.

ഡബ്ബിംഗ് ആർട്ടിസ്റ്റ്:- ഈ മേഖലയില്‍ കുറഞ്ഞത് അഞ്ച് വർഷത്തെ പ്രവൃത്തിപരിചയം.

അപേക്ഷ 2026 സെപ്റ്റംബർ 14 നകം ഡയറക്ടർ, ഇൻഫർമേഷൻ പബ്‌ളിക് റിലേഷൻസ് വകുപ്പ്, സൗത്ത് ബ്‌ളോക്ക്, ഗവണ്മെന്റ് സെക്രട്ടേറിയറ്റ്, തിരുവനന്തപുരം-1 എന്ന വിലാസത്തില്‍ അയക്കണം. prdprogrammeproduction@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ ഷോ റീലുകള്‍ സമർപ്പിക്കാം.

നേരിട്ടോ തപാലിലോ അപേക്ഷകള്‍ നല്‍കുന്നവർ കവറിന് പുറത്ത് അപേക്ഷിക്കുന്ന വിഭാഗത്തിൻറെ പേര് രേഖപ്പെടുത്തണം. ഇ-മെയിലില്‍ അയക്കുന്നവർ സബ്ജക്ടായി ഈ വിവരങ്ങള്‍ രേഖപ്പെടുത്തണം.

വിശദാംശങ്ങള്‍ prd.kerala.gov.in ല്‍ ലഭിക്കും.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Career Magazine