പ്രേമലു 2വിനായി നസ്ലിൻ ചോദിച്ച പ്രതിഫലം ഞെട്ടിക്കുന്നത്, കൈപിടിച്ചുയര്‍ത്തിയ ആളുകളോട് നന്ദികേട്: ആലപ്പി അഷ്റഫ്
പ്രേമലു 2വില്‍ നിന്ന് നസ്ലിൻ ഗഫൂർ പിന്മാറിയ സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി സംവിധായകൻ ആലപ്പി അഷ്റഫ് രംഗത്ത്.
ചിത്രം നടക്കാതിരിക്കാൻ കാരണം നസ്ലിന് തിരക്കഥ ഇഷ്ടപ്പെടാതെ പോയത് കൊണ്ടല്ലെന്നും പ്രതിഫല തർക്കമാണ് ഇതിന് പിന്നിലെന്നുമാണ് ആലപ്പി അഷ്റഫ് പറയുന്നത്. യൂട്യൂബ് വീഡിയോയിലൂടെ ആയിരുന്നു ആലപ്പി അഷ്റഫിന്റെ പ്രതികരണം.
ആലപ്പി അഷ്റഫിന്റെ വാക്കുകള്‍:
ഒരു സിനിമാ കഥയെ വെല്ലുവിളിക്കുന്ന വിധം മാറിമറിയുന്ന ജീവിത മുഹൂർത്തങ്ങള്‍ ഉള്ള കഥയാണ് നസ്ലിൻ എന്ന 25 കാരന്റെ ജീവിതകഥ.

സിനിമയോടുള്ള അടങ്ങാത്ത ഇഷ്ടവും ആഗ്രഹവും നസ്ലിനെ അഭിനയ ജീവിതത്തിലേക്ക് കടക്കാൻ പ്രേരിപ്പിക്കുകയും, തന്റെ എൻജിനീയറിംഗ് വിദ്യാഭ്യാസം പാതി വഴിയില്‍ ഉപേക്ഷിച്ച് സിനിമ അഭിനയത്തില്‍ സജീവമാവുകയും ചെയ്തു. മലയാള സിനിമയില്‍ ഇരട്ടക്കുട്ടികളില്‍ നിന്നൊരാള്‍ നായകനാകുന്നത് ആദ്യമായി നസ്ലിൻ ആണെന്ന് തോന്നുന്നു.
നസ്ലിന്റെയും ടൊവിനോയുടെയും സിനിമയിലേക്കുള്ള കടന്നുവരവിന് സമാനതകള്‍ ഏറെയുണ്ട്. എന്നാല്‍ ഇവർ രണ്ടുപേരുടെയും സ്വഭാവരീതികള്‍ തമ്മില്‍ യാതൊരു സമാനതകളും ഇല്ലാത്തതാണ്. സംസാരത്തിലും പെരുമാറ്റത്തിലും മറ്റുള്ളവരോടുള്ള സമീപനത്തിലും ഒക്കെ വളരെ ദീർഘവീക്ഷണത്തോടെയും പക്വതയോടെയും കാര്യങ്ങളെ നോക്കി കാണുന്ന വ്യക്തിത്വമാണ് ടൊവിനോയ്ക്കുള്ളത്. എന്നാല്‍ കാര്യങ്ങളെ വളരെ ലാഘവത്തോടെയും തമാശയോടെയും കാണുന്ന ആളാണ് നസ്ലിൻ.
സമ്പത്തും ഭാഗ്യവും ഒന്നിച്ച് ചേരുമ്പോഴാണ് നമ്മള് കൂടുതല്‍ ജാഗരൂകരായി മുന്നോട്ട് നീങ്ങേണ്ടത്. നമുക്ക് സംഭവിക്കുന്ന ചെറിയ പിഴവുകള്‍ പോലും വാർത്തകളില്‍ ഇടംപിടിക്കുകയും, അത്തരത്തില്‍ നമ്മള് വിമർശനങ്ങള്‍ക്ക് പാത്രമാവുകയും ചെയ്യും. ഇപ്പോള്‍ നസ്ലിനെ കുറിച്ചുള്ള ചൂടേറിയ വാർത്തകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ഇടംപിടിച്ചിരിക്കുകയാണ്. ബെത്ലഹേം കുടുംബ യൂണിറ്റ് എന്ന ചിത്രം തിയേറ്ററുകളെ ഇളക്കിമറിച്ച് ഓടിക്കൊണ്ടിരിക്കുന്ന വേളയിലാണ് നസ്ലിനെ കുറിച്ചുള്ള ചർച്ചകള്‍ ഉയർത്തപ്പെട്ടത്.
നസ്ലിന്റെ സിനിമാ ജീവിതയാത്രയില്‍ നാഴികക്കല്ലായ ചിത്രമാണല്ലോ "പ്രേമലു". മലയാളത്തില്‍ മാത്രമല്ല, തമിഴിലും തെലുങ്കിലും ഒക്കെ ചരിത്രവിജയം നേടി പണം വാരിയ ചിത്രം കൂടിയാണ്. "പ്രേമലു" എന്ന ഈ ചിത്രം 100 കോടി ക്ലബ്ബില്‍ കടന്നുകയറി 150 കോടിക്കടുത്ത് കളക്ഷൻ നേടിയ ചിത്രം കൂടിയാണ്. "പ്രേമലു"ന്റെ നിർമ്മാണ കമ്പനി ഭാവനാ സ്റ്റുഡിയോസ് ആണ്. ഈ ബാനർ തന്നെയാണ് ബെത്ലഹേം കുടുംബ യൂണിറ്റും നിർമ്മിച്ചിരിക്കുന്നത്. ഫഹദ് ഫാസിലും ദിലീഷ് പോത്തനും ശ്യാം പുഷ്കരനും ഒക്കെ പങ്കാളികളായ നിർമ്മാണ കമ്പനിയാണിത്.
#Entertainment #സിനിമ #സിനിമാ വാർത്തകൾ #സിനിമാതാരങ്ങൾ #സിനിമ വാർത്ത #സിനിമാ പ്രേമിസ് #സിനിമ പ്രാന്തൻ #സിനിമകൾ #സിനിമ