Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
Casablanca Media 2 days ago
വിജയ്ക്ക് അരികിലെത്തി തൃഷ, ക്യാമറയിൽ നിന്നും മുഖം മറച്ച് വിജയ്; വിഡിയോ ചർച്ചയാകുന്നു

തമിഴ് സൂപ്പര്‍ താരം അജിത് പങ്കെടുക്കുന്ന ബ്രിട്ടനിലെ ലെ മാൻസ് കപ്പ് കാർ റേസിങ് ഫ്ലാഗ് ഓഫ് ചെയ്യാനെത്തിയ തമിഴ്നാട് മുഖ്യമന്ത്രി വിജയ്യുടെ വിഡിയോകളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഇപ്പോൾ കാറോട്ട മത്സരം കാണാനെത്തിയ വിജയ്ക്കൊപ്പം നടി തൃഷയുടെ സാന്നിധ്യമാണ് ചർച്ചയാകുന്നത്. സിൽവർസ്റ്റോൺ സർക്യൂട്ടിൽ മത്സരം കാണാനെത്തുന്ന തൃഷയുടെ വിഡിയോകൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതിനിടയിൽ വിജയ് മന്ത്രി ആദവ് അർജുനയ്ക്കുമൊപ്പം മത്സരം കാണുന്നതിനിടെ തൃഷ വരുമ്പോൾ മാറി പോകുന്ന വിജയ്യുടെ വിഡിയോയും വൈറലാണ്. വിജയ്ക്ക് അരികിലേക്ക് തൃഷ എത്തി മത്സരം വീക്ഷിക്കുന്നതിനിടെ മുഖം മറച്ച് വിജയ് മാറുകയാണ്.


വിജയ്ക്കൊപ്പം വീണ്ടും ഒരു പൊതുവേദിയിലെത്തിയ തൃഷയുടെ സാന്നിധ്യം സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുകയാണ്. വിജയ്ക്കൊപ്പം തൃഷ നിൽക്കുന്ന വിഡിയോകളും ചിത്രങ്ങളും വ്യാപകമായി പ്രചരിക്കുന്നുണ്ട്. ജീൻസും ജാക്കറ്റും ധരിച്ച് കാറിൽ വന്നിറങ്ങുന്ന തൃഷയെ ആർപ്പുവിളിച്ചാണ് ആരാധകർ സിൽവർസ്റ്റോൺ സർ‍ക്യൂട്ടിൽ‍ സ്വീകരിക്കുന്നത്. കാർ മത്സരവേദിയിലെത്തുന്നതിന് മുൻപ് തൃഷ രാധിക ശരത് കുമാറിനൊപ്പമായിരുന്നു. വിജയ് എത്തുന്നതിനും മുന്‍പേ നടി രാധിക ശരത് കുമാറിന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ തൃഷയുമുണ്ടായിരുന്നു

മറ്റൊരു വിഡിയോയിൽ ആരാധകരെ വിജയ് അഭിവാദ്യം ചെയ്യുമ്പോൾ വിൻഡോ ഗ്ലാസിലൂടെ നോക്കുന്ന തൃഷയെയും കാണാം. വിജയ് പങ്കെടുക്കുന്ന പരിപാടികളില തൃഷയുടെ സാന്നിധ്യമാണ് ചർച്ചയാകുന്നത്.. സിനിമ ഷൂട്ടിനിടെയാണ് തൃഷ മത്സരം കാണാനെത്തിയത് എന്നാണ് റിപ്പോർട്ടുകൾ. #Entertainment #malayalam ഏറ്റവും പുതിയത് #malayalum കൊള്ളാം #മലയാളം ന്യൂസ്
Dailyhunt
Disclaimer: This content has been published by the user directly on Dailyhunt, an intermediary platform. Dailyhunt has neither reviewed nor has knowledge of such content. Publisher: Casablanca Media