Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
Casablanca Media 1 week ago
35 വർഷം മുമ്പ് ഒരു ജോലിയിലൂടെ തുടങ്ങിയ യാത്ര: മമ്മൂട്ടിക്ക് ഹൃദയംതൊടുന്ന ആശംസയുമായി ജോർജ്

മലയാള സിനിമയുടെ മെഗാസ്റ്റാർ മമ്മൂട്ടിക്ക് പിറന്നാൾ മംഗളങ്ങൾ നേർന്ന് സന്തതസഹചാരിയും നിർമാതാവുമായ ജോർജ് പങ്കുവച്ച കുറിപ്പ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നു. മൂന്നര പതിറ്റാണ്ട് നീണ്ട തങ്ങളുടെ ആത്മബന്ധത്തെക്കുറിച്ചും ഒപ്പമുള്ള ഓർമ്മകളെക്കുറിച്ചും ഏറെ വൈകാരികമായ വാക്കുകളിലാണ് ജോർജ് സോഷ്യൽ മീഡിയയിൽ കുറിച്ചത്. ‘35 വർഷങ്ങൾ, ഹൃദയത്തിൽ പതിഞ്ഞ ഒരു യാത്ര’ എന്ന് കുറിച്ചുകൊണ്ടാണ് ജോർജിന്റെ പിറന്നാൾ സന്ദേശം ആരംഭിക്കുന്നത്. വെറുമൊരു ജോലിയിലൂടെ തുടങ്ങിയ ബന്ധം ഇന്ന് ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട ആത്മബന്ധമായി മാറിയെന്ന് അദ്ദേഹം ഓർത്തെടുക്കുന്നു.
ഒരു സഹപ്രവർത്തകനോ സുഹൃത്തോ എന്നതിലുപരി, ജീവിതത്തിന്റെ പല ഘട്ടങ്ങളിലും സ്വന്തം സഹോദരനെപ്പോലെ ഹൃദയത്തോട് ചേർത്തുനിർത്തിയ മനുഷ്യനാണ് മമ്മൂട്ടിയെന്നും, വാക്കുകൾക്ക് അതീതമായ ഓർമ്മകളാണ് ഈ വർഷങ്ങൾ സമ്മാനിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

"മുപ്പത്തിയഞ്ചു വർഷങ്ങൾ, ഹൃദയത്തിൽ പതിഞ്ഞ ഒരു യാത്ര.

എന്റെ പ്രിയപ്പെട്ട മമ്മൂക്കയ്ക്ക് പിറന്നാൾ ആശംസകൾ. 35 വർഷം മുമ്പ് ഒരു ജോലിയിലൂടെ തുടങ്ങിയ യാത്ര ഇന്ന് എന്റെ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട ബന്ധങ്ങളിലൊന്നായി മാറിയിരിക്കുന്നു.

മമ്മൂക്കാ, ഈ വർഷങ്ങൾക്കിടയിൽ നിങ്ങൾ എനിക്ക് ഒരു സഹപ്രവർത്തകനോ സുഹൃത്തോ മാത്രമായിരുന്നില്ല. ജീവിതത്തിന്റെ പല ഘട്ടങ്ങളിലും ഒപ്പമുണ്ടായിരുന്ന, സ്വന്തം സഹോദരനെപ്പോലെ ഹൃദയത്തോട് ചേർത്തുവച്ച ഒരാളാണ്.

ഒരുമിച്ച് ചിരിച്ച നിമിഷങ്ങളും, പങ്കുവച്ച സന്തോഷങ്ങളും, ജീവിതത്തിലെ പല ഉയർച്ചകളും താഴ്ചകളും… 35 വർഷങ്ങൾക്കിടയിൽ ഒരുപാട് ഓർമ്മകൾ, അതിൽ പലതും വാക്കുകളിലൂടെ പറയാൻ കഴിയാത്തത്ര വിലപ്പെട്ടതാണ്. #Entertainment #malayalam ഏറ്റവും പുതിയത് #മലയാളം ന്യൂസ് #മലയാളസിനിമ #Mammooty #mammokka
Dailyhunt
Disclaimer: This content has been published by the user directly on Dailyhunt, an intermediary platform. Dailyhunt has neither reviewed nor has knowledge of such content. Publisher: Casablanca Media