Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
Casablanca Media 3 days ago
വീണ്ടും ഞെട്ടിച്ച് ഉർവശി; അസാധ്യ അഭിനയ മുഹൂർത്തങ്ങളുമായി ‘ആശ’ തിയറ്ററുകൾ കീഴടക്കുന്നു

'മനസ്സ് ഒരു മാന്ത്രികക്കൂട്' എന്ന് പണ്ട് കവി പാടിയിട്ടുണ്ട്. ഒരു നൂൽപ്പാലത്തിലൂടെ പിടി തരാതെ പായുന്ന മനസ്സിനുടമയായ ആശയായി പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുകയാണ് ഉർവശി. താരത്തിന്‍റെ കരിയറിൽ തന്നെ ഏറ്റവും സങ്കീർണ്ണമായ കഥാപാത്രത്തെ കിറുകൃത്യമായി തികഞ്ഞ കയ്യടക്കത്തോടെ സ്ക്രീനിലെത്തിച്ചിരിക്കുകയാണ് അവർ. ഒട്ടേറെ അടരുകളിലൂടെ മെനഞ്ഞിരിക്കുന്ന 'ആശ' എന്ന സിനിമയിലെ ഈ കഥാപാത്രം ഉർവശിയുടെ അഭിനയ ജീവിതത്തിൽ തന്നെ ഒരു പൊൻതൂവലാണ്.

കയ്പേറിയ ഭൂതകാലമുണ്ട് ആശയ്ക്ക്. ഭർത്താവിന്‍റെ മരണത്തോടെ ഒറ്റയ്ക്കായി പോയ അവർ പറക്കമുറ്റാത്ത രണ്ടു പെൺമക്കളെ പോറ്റി വളർത്തി വലുതാക്കി.
ഭർത്താവിൽ നിന്ന് നേരിട്ട ദുരനുഭവങ്ങളും പീഡനങ്ങളും മാനസികാഘാതം സൃഷ്ടിച്ചുവെങ്കിലും അതെല്ലാം ഉള്ളിലൊതുക്കി, അതിജീവിച്ച് അവർ മുന്നോട്ടുവന്നു. പ്രതിസന്ധികളെ നേരിടാനുള്ള മനക്കരുത്ത് ആർജ്ജിച്ചു. പക്ഷേ ഒരു രാത്രിയിൽ നടന്ന ഒരു സംഭവം അവരുടെ ജീവിതം തന്നെ കീഴ്മേൽ മറിക്കുന്നതാണ് സിനിമയുടെ ഇതിവൃത്തം.

ഭാവാഭിനയത്തിന്‍റെ ഒരു സർവ്വകലാശാല തന്നെയെന്ന് തോന്നിപ്പിക്കുന്ന അസാധാരണ അഭിനയ പാടവമാണ് ചിത്രത്തിൽ താരം കാഴ്ചവെച്ചിരിക്കുന്നത്. ചില സന്ദർഭങ്ങളിൽ മാനസികനില തെറ്റിയെന്നു തോന്നുന്ന രീതിയിലുള്ള സ്വഭാവ വിശേഷത്തോടേയും മറ്റു ചിലപ്പോള്‍ മക്കളെ ചേർത്തുപിടിക്കുന്നൊരമ്മയായും വേറെ സമയങ്ങളിൽ പൊലീസിനോടും നിയമ വ്യവസ്ഥയോടും ചങ്കൂറ്റത്തോടെ നിൽക്കുന്നൊരു കഥാപാത്രമായും ഏറെ ആഴത്തോടെയാണ് ഉർവശി ആശയെ സ്ക്രീനിൽ എത്തിച്ചിരിക്കുന്നത്.

''ആശ ഷമ്മിയുടെ അമ്മയോ'' എന്ന രീതിയലടക്കം സോഷ്യൽ മീഡിയയിൽ ഈ കഥാപാത്രം ചർച്ചാവിഷയമായി കഴിഞ്ഞു. 'കുമ്പളങ്ങി നൈറ്റ്സി'ലെ ഷമ്മി എന്ന സൈക്കോ കഥാപാത്രം മുമ്പ് ഏറെ രീതിയിൽ ചർച്ചയായ ഒന്നാണ്. താൻ മാത്രമാണ് ശരി എന്ന നാർസിസിസ്റ്റിക് പേഴ്സണാലിറ്റിയും പുറമെ വളരെ മാന്യനും ഉള്ളിൽ ക്രൂരതയുമുള്ള സൈക്കോപതിക് സ്വഭാവങ്ങളും ടോക്സിക് മാസ്കുലിനിറ്റിയുമുള്ള ഷമ്മിയുടെ മാനസിക വ്യാപാരങ്ങൾ സിനിമാപ്രേക്ഷകർ വലിയ രീതിയിൽ സംസാരവിഷയമാക്കിയിട്ടുള്ളതാണ്. ഇപ്പോഴിതാ ഉർവശിയുടെ കഥാപാത്രത്തിന്‍റെ വ്യത്യസ്തമായ മാനസിക വ്യാപാരങ്ങളേയും ഇതേ രീതിയിൽ ചർച്ചയാക്കിയിരിക്കുകയാണ് പ്രേക്ഷകർ. #Entertainment #മലയാളസിനിമ #മലയാളം ന്യൂസ് #മലയളം
Dailyhunt
Disclaimer: This content has been published by the user directly on Dailyhunt, an intermediary platform. Dailyhunt has neither reviewed nor has knowledge of such content. Publisher: Casablanca Media