സിംബാബ്‌വെ വനിതാ ടീമിനെതിരെയുള്ള ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് 9 വിക്കറ്റിന്റെ ജയം. വഡോദരയില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത സിംബാബ്‌വെ 197 റണ്‍സിന് പുറത്തായി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.
സെഞ്ച്വറി നേടിയ പ്രതിക റാവലാണ് ഇന്ത്യയുടെ വിജയശില്‍പി. 96 പന്തില്‍ പുറത്താവാതെ 100 റണ്‍സാണ് താരം നേടിയത്, 15 ഫോറുകള്‍ അടങ്ങുന്നതായിരുന്നു ഇന്നിംഗ്സ്. ഷെഫാലി വർമ്മ അർധ സെഞ്ച്വറി സ്വന്തമാക്കി. 33 പന്തില്‍ 5 ഫോറുകളും 4 സിക്സുകളും ആണ് താരം നേടിയത്. ക്യാപ്റ്റൻ സ്‌മൃതി മന്ദാന 32 റണ്‍സും സ്വന്തമാക്കി ടീമിന്റെ വിജയത്തില്‍ പങ്കാളിയായി.
മത്സരത്തില്‍ സ്‌മൃതിയും പ്രതികയും ചേർന്ന് ഇന്ത്യക്ക് മികച്ച തുടക്കമാണ് നല്‍കിയത്. ഇരുവരും ചേർന്ന് 94 റണ്‍സിന്റെ ഓപ്പണിങ് കൂട്ടുകെട്ടാണ് സ്വന്തമാക്കിയത്. ഇന്ത്യക്ക് വേണ്ടി ഏറ്റവും കൂടുതല്‍ റണ്‍സ് പാട്ണർഷിപ്പ് നേടുന്ന ജോഡികളായി ഇരുവരും മാറി. 1979 റണ്‍സാണ് ഇരുവരും ഒരുമിച്ച് നേടിയത്.
ഇന്ത്യയുടെ ഇതിഹാസ ക്യാപ്റ്റന്മാരായ മിതാലി രാജ്, ഹർമൻപ്രീത് കൗർ എന്നിവരെയാണ് പ്രതികയും സ്‌മൃതിയും മറികടന്നത്. ഹർമനും മിതാലിയും 1978 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇന്ത്യക്ക് വേണ്ടി സൃഷ്ടിച്ചത്.
ഇന്ത്യൻ ബൗളിങ്ങില്‍ ശ്രീ ചരണി നാല് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ക്രാന്തി ഗൗഡ് മൂന്ന് വിക്കറ്റും സ്വന്തമാക്കി. ദീപ്തി ശർമ്മ രണ്ട് വിക്കറ്റും ഷെഫാലി ഒരു വിക്കറ്റും നേടി.
Comments
About the Author
Editor
What do you feel about this?
0%Love0%Funny0%Wow0%Sad0%Angry
Continue Reading
Previous: റൊണാള്‍ഡോയുടെ ആ തകർപ്പൻ റെക്കോർഡ് ഇനി ചരിത്രം മാത്രമാകും?! വെല്ലുവിളിയുമായി പുതിയ സൂപ്പർ താരം!Next: ആ രണ്ട് ഇതിഹാസ വില്ലന്മാർക്കൊപ്പം ഞാനും?! രജിനി സർ തന്റെ പേരും പറഞ്ഞത് വലിയൊരു അനുഗ്രഹമാണെന്ന് വിനായകന്‍

