തിരുവനന്തപുരം: പ്രവചനങ്ങളെല്ലാം കാറ്റില്‍ പറത്തികൊണ്ട് കേരളത്തില്‍ യുഡിഎഫിന്റെ സമഗ്രാധിപത്യം. പത്ത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം 102 സീറ്റുകള്‍ നേടി യുഡിഎഫ് അധികാരത്തിലേക്ക് തിരിച്ചെത്തുന്നു.
കഴിഞ്ഞ തവണ 41 സീറ്റില്‍ ഒതുങ്ങയപ്പോള്‍ അത് ഇത്തവണ 102 എന്ന മാന്ത്രിക സംഖ്യയിലേക്കുള്ള കുതിപ്പ് രാഷ്ട്രീയ കേരളത്തെ അമ്പരപ്പിച്ചു.
പിണറായി സര്‍ക്കാരിലെ 13 മന്ത്രിമാര്‍ പരാജയത്തിലേക്ക് കൂപ്പുകുത്തിയപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ധര്‍മ്മടത്ത് കിതച്ച് കുതിച്ച് കയറിയതും ഇടതുപക്ഷത്തിന് വലിയ തിരിച്ചടിയായി.
മലപ്പുറം, കോട്ടയം, എറണാകുളം, വയനാട്, ഇടുക്കി ജില്ലകളിലെ മുഴുവന്‍ സീറ്റുകളും യുഡിഎഫ് തൂത്തുവാരിയ ചിത്രമാണ് കാണാനായത്. പത്തനംതിട്ട, കാസര്‍കോട്, കോഴിക്കോട് ജില്ലകളില്‍ ഓരോ സീറ്റൊഴികെ മറ്റെല്ലാം യുഡിഎഫിനാണ്. പാലക്കാട്, ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിലും യുഡിഎഫ് കരുത്തുറ്റ തിരിച്ചുവരവ് നടത്തി.
മുസ്ലിം ലീഗിനൊപ്പം കേരള കോണ്‍ഗ്രസും (ജോസഫ് വിഭാഗം) മികച്ച പ്രകടനമാണ് നടത്തിയത്. ലീഗിന് 27ല്‍ 22ും നേടാനായത് പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം ചരിത്ര നിമിഷമാണ്.

