ടാറ്റ മോട്ടോഴ്‌സിന്റെ ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് ആഡംബര കാർ നിർമ്മാതാക്കളായ ജാഗ്വാർ ലാൻഡ് റോവർ (JLR), അടുത്ത വർഷം ആദ്യം കാലാവധി തികയുന്ന കടങ്ങള്‍ തിരിച്ചടയ്ക്കുന്നതിനായി ആഗോള ബാങ്കുകളില്‍ നിന്ന് 200 കോടി പൗണ്ട് (ഏകദേശം 22,000 കോടി രൂപ) വായ്പയെടുക്കുന്നു.
അന്താരാഷ്ട്ര ബോണ്ട് വിപണിയിലെ അസ്ഥിരതയും ഉയർന്ന ചിലവും കണക്കിലെടുത്താണ് വിദേശ ബോണ്ടുകള്‍ക്ക് പകരം അഞ്ച് വർഷത്തെ ഈ ബാങ്ക് വായ്പ സ്വീകരിക്കാൻ കമ്പനി തീരുമാനിച്ചത്.
ഡിബിഎസ് ബാങ്ക്, സിറ്റിബാങ്ക്, സ്റ്റാൻഡേർഡ് ചാർട്ടേഡ്, എച്ച്‌എസ്ബിസി, എംയുഎഫ്ജി ഉള്‍പ്പെടെയുള്ള ഏഴോളം പ്രമുഖ അന്താരാഷ്ട്ര ബാങ്കുകളാണ് ഈ വായ്പയുടെ പ്രധാന അണ്ടർറൈറ്റർമാരായി പ്രവർത്തിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷത്തില്‍ യുഎസ് താരിഫുകള്‍, ചൈനയിലെ ഡിമാൻഡ് കുറവ്, സൈബർ ആക്രമണം എന്നിവ കാരണം കമ്പനിയുടെ അറ്റാദായത്തില്‍ വലിയ ഇടിവുണ്ടായ പശ്ചാത്തലത്തിലാണ് കടബാധ്യതകള്‍ ഫലപ്രദമായി കൈകാര്യം ചെയ്യാനുള്ള ഈ പുതിയ സാമ്പത്തിക നീക്കം.
Tata Motors-owned Jaguar Land Rover (JLR) is set to raise a £2 billion five-year loan from top global banks to refinance debt amid international bond market volatility.

