Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
4000 കോടി ബജറ്റില്‍ 'രാമായണ'

4000 കോടി ബജറ്റില്‍ 'രാമായണ'

channeliam 3 weeks ago

നിതീഷ് തിവാരി സംവിധാനം ചെയ്ത ബിഗ് ബജറ്റ് ചിത്രമായ 'രാമായണത്തിന്റെ' ട്രെയിലർ പുറത്തുവന്നതിന് പിന്നാലെ ചിത്രത്തിന്റെ റെക്കോർഡ് ബജറ്റ് ചർച്ചയാകുന്നു.

രണ്ട് ഭാഗങ്ങളിലായി ഒരുങ്ങുന്ന ഈ ഇതിഹാസ ചിത്രത്തിന്റെ ആകെ ബജറ്റ് 4,000 കോടി രൂപയാണ്. ചിത്രത്തിന്റെ ആദ്യ ഭാഗം 2026 ദീപാവലിക്കും രണ്ടാം ഭാഗം 2027 ദീപാവലിക്കും റിലീസ് ചെയ്യാനാണ് അണിയറപ്രവർത്തകർ പദ്ധതിയിട്ടിരിക്കുന്നത്. രണ്‍ബീർ കപൂർ ശ്രീരാമനായും യാഷ് രാവണനായും അഭിനയിക്കുന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ഹാൻസ് സിമ്മറും എ.ആർ. റഹ്മാനും ചേർന്നാണ്.

രണ്‍ബീർ കപൂർ ഓരോ ഭാഗത്തിനും 75 കോടി രൂപ വീതം ആകെ 150 കോടി രൂപയാണ് പ്രതിഫലം വാങ്ങുന്നത്. രാവണനായി അഭിനയിക്കുകയും ചിത്രത്തിന്റെ സഹ നിർമ്മാതാവുകൂടിയായ യാഷ് ഓരോ ഭാഗത്തിനും 50 കോടി രൂപ വീതം 100 കോടി രൂപയും, സീതാദേവിയായി എത്തുന്ന സായ് പല്ലവി 12 കോടി രൂപയും പ്രതിഫലം നേടുന്നു. ഹനുമാനായി വേഷമിടുന്ന സണ്ണി ഡിയോള്‍ 40 കോടി രൂപയും ലക്ഷ്മണനായി എത്തുന്ന രവി ദുബെ 20 കോടി രൂപയും ചിത്രത്തിനായി വാങ്ങുന്നുണ്ട്.

Nitesh Tiwari's epic 'Ramayana' features a record ₹4,000 crore budget across two parts. Check out the star-studded cast salaries including Ranbir Kapoor and Yash.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Channeliam Malayalam