Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
5 പുരസ്‌കാരങ്ങള്‍ തൂത്തുവാരി വൈഭവ്

5 പുരസ്‌കാരങ്ങള്‍ തൂത്തുവാരി വൈഭവ്

channeliam 2 weeks ago

ക്രിക്കറ്റ് ലോകത്തിന് ആവേശം നല്‍കിക്കൊണ്ട് പതിനഞ്ചുകാരനായ വൈഭവ് സൂര്യവംശി ഐ.പി.എല്‍ 2026-ല്‍ ചരിത്ര നേട്ടം സ്വന്തമാക്കിയിരിക്കുകയാണ്.

രാജസ്ഥാൻ റോയല്‍സ് ഫൈനലില്‍ എത്തിയില്ലെങ്കിലും ടൂർണമെന്റിലെ മികച്ച താരമായി മാറിയ വൈഭവ്, ഒരു സീസണില്‍ അഞ്ച് പ്രധാന വ്യക്തിഗത പുരസ്‌കാരങ്ങള്‍ നേടുന്ന ഐ.പി.എല്‍ ചരിത്രത്തിലെ ആദ്യ കളിക്കാരനായി. ഓറഞ്ച് ക്യാപ്, മോസ്റ്റ് വാല്യൂബിള്‍ പ്ലെയർ (MVP), എമേർജിങ് പ്ലെയർ ഓഫ് ദി സീസണ്‍, സൂപ്പർ സ്ട്രൈക്കർ, സൂപ്പർ സിക്‌സസ് എന്നീ അവാർഡുകളാണ് ഈ കൗമാരതാരം തൂത്തുവാരിയത്.

സീസണിലുടനീളം വമ്പൻ റെക്കോർഡുകള്‍ തിരുത്തിക്കുറിച്ച വൈഭവിന്റെ ബാറ്റിങ് മികവാണ് അവാർഡ് നൈറ്റില്‍ ഈ അപൂർവ്വ നേട്ടത്തിന് അർഹനാക്കിയത്. സീസണില്‍ 237.30 എന്ന അമ്പരപ്പിക്കുന്ന സ്ട്രൈക്ക് റേറ്റില്‍ 776 റണ്‍സ് അടിച്ചുകൂട്ടിയാണ് വൈഭവ് ഓറഞ്ച് ക്യാപ് സ്വന്തമാക്കിയത്. ക്രിസ് ഗെയിലിന്റെ പേരിലുണ്ടായിരുന്ന 59 സിക്സറുകളുടെ റെക്കോർഡ് പഴങ്കഥയാക്കി 72 സിക്സറുകളാണ് ഈ പതിനഞ്ചുകാരൻ അടിച്ചുകൂട്ടിയത്.

കൂടാതെ ഒരു ഐ.പി.എല്‍ സീസണില്‍ രണ്ട് സെഞ്ച്വറികള്‍ നേടുന്ന ആദ്യ അണ്‍ക്യാപ്ഡ് താരം, പവർപ്ലേ ഓവറുകളില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് (521 റണ്‍സ്) നേടിയ ബാറ്റർ, ഏറ്റവും വേഗത്തില്‍ 1000 ഐ.പി.എല്‍ റണ്‍സ് തികയ്ക്കുന്ന താരം തുടങ്ങിയ റെക്കോർഡുകളും വൈഭവ് സ്വന്തം പേരിലാക്കി. റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു കിരീടം ഉയർത്തിയ ഈ സീസണില്‍, വ്യക്തിഗത നേട്ടങ്ങളിലൂടെ ഐ.പി.എല്‍ ചരിത്രത്തിലെ ഏറ്റവും മികച്ച ബാറ്റിങ് പ്രകടനങ്ങളിലൊന്നിനാണ് വൈഭവ് സൂര്യവംശി അടിവരയിട്ടത്.

15-year-old batting sensation Vaibhav Suryavanshi makes history in IPL 2026, sweeping 5 major individual awards including the Orange Cap and MVP for Rajasthan Royals.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Channeliam Malayalam