Dailyhunt
Agni 6 മിസൈല്‍ സജ്ജം

Agni 6 മിസൈല്‍ സജ്ജം

channeliam 1 week ago

ന്ത്യയുടെ അത്യാധുനിക ബാലിസ്റ്റിക് മിസൈലായ അഗ്നി-VI വികസിപ്പിക്കുന്നതിന് പ്രതിരോധ ഗവേഷണ വികസന സംഘടന (DRDO) പൂർണ്ണ സജ്ജമാണെന്നും കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിച്ചാലുടൻ പദ്ധതിയുമായി മുന്നോട്ട് പോകുമെന്നും ഡിആർഡിഒ ചെയർമാൻ സമീർ.വി.

കാമത്ത് പറഞ്ഞു. നിലവിലുള്ള മിസൈലുകളേക്കാള്‍ ദൂരപരിധിയും പ്രഹരശേഷിയുമുള്ള അഗ്നി-VI മിസൈല്‍ പദ്ധതി സർക്കാരിന്റെ തീരുമാനത്തിന് വിധേയമാണെന്ന് നാഷണല്‍ സെക്യൂരിറ്റി സമ്മിറ്റില്‍ അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യയുടെ ഹൈപ്പർസോണിക് ഗ്ലൈഡ് മിസൈല്‍ പരീക്ഷണങ്ങള്‍ അവസാന ഘട്ടത്തിലാണെന്നും ഇതിന്റെ ആദ്യഘട്ട പരീക്ഷണങ്ങള്‍ ഉടൻ നടക്കുമെന്നും അദ്ദേഹം അറിയിച്ചു. നിലവില്‍ 'പ്രളയ്' പോലുള്ള ഹ്രസ്വദൂര മിസൈലുകള്‍ പരീക്ഷണങ്ങളുടെ അവസാന ഘട്ടത്തിലാണെന്നും ഇവ ഉടൻ തന്നെ സൈന്യത്തിന്റെ ഭാഗമാകുമെന്നും ചെയർമാൻ കൂട്ടിച്ചേർത്തു. വിവിധ ദൂരപരിധികളിലുള്ള മിസൈലുകള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് സായുധ സേനയ്ക്കായി മള്‍ട്ടി ലെയർ മിസൈല്‍ സേന രൂപീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് രാജ്യമെന്നും അദ്ദേഹം വിശദീകരിച്ചു.

DRDO Chairman Samir V. Kamat confirms that India is ready to develop the Agni-VI missile, pending government clearance. Learn more about India's upcoming Hypersonic Glide Vehicle tests and the formation of a multi-layer missile force for the Indian Armed Forces

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Channeliam Malayalam